Breaking News

മൊഗ്രാൽ ദേശീയവേദി ഒരുക്കിയ തിരഞ്ഞെടുപ്പ് പ്രവചന മത്സരം:കെ പി അഷ്റഫ്,അർഷാദ് ഹുബ്ലി,ഫാത്തിമത്ത് ശരീഫ വിജയികൾ.

മൊഗ്രാൽ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കുമ്പള ഗ്രാമപഞ്ചായത്തിൽ ശക്തമായ ത്രികോണ മത്സരങ്ങൾ നടന്ന വാർഡുകളിലെ പോലും വിജയികളെ മുൻകൂട്ടി പ്രവചിച്ച് 24/22 പോയിന്റുമായി മൊഗ്രാൽ സ്വദേശികളായ മൂന്നുപേർ വിജയികളായി.

 മൊഗ്രാൽ ദേശീയ വേദിയാണ് വോട്ടർമാർക്കായി വോട്ടെടുപ്പ് ദിവസം വരെ ഓൺലൈൻ വഴി കുമ്പള ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിലെ വിജയികളെ പ്രവചിക്കാൻ അവസരം ഒരുക്കിയത്.ഇതിൽ 22 വാർഡുകളിലെ വിജയികളെ കൃത്യമായി പ്രവചിച്ച്  22 മാർക്ക് നേടി 3 പേർ വിജയികളായത്.നാങ്കി റോഡിലെ കെ പി അഷ്റഫ്,മീലാദ് നഗറിലെ അർഷാദ് ഹുബ്ലി,ഫാത്തിമത്ത് ശരീഫ എന്നിവരാണ് വിജയികളായത്.കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ മുന്നൂറിൽപ്പരം വോട്ടർമാർ പ്രവചന മത്സരത്തിൽ പങ്കെടുത്തു.

 വിജയികൾക്ക് അടുത്തമാസം ആദ്യവാരം പൊതു പരിപാടിയിൽ വെച്ച്  സമ്മാനങ്ങൾ നൽകുമെന്ന് ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി എന്നിവർ അറിയിച്ചു.

ഫോട്ടോ:മൊഗ്രാൽ ദേശീയവേദി ഒരുക്കിയ കുമ്പള ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയികളായ കെ പി അഷ്റഫ് മൊഗ്രാ ൽ,അർഷാദ് ഹുബ്ലി, ഫാത്തിമ ശരീഫ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments