*പാലക്കാട് നഗരസഭ: ബിജെപി വിരുദ്ധതയൊക്കെ വോട്ട് നേടാനുള്ള അടവ് മാത്രം,സിപിഎം-കോൺഗ്രസ് നേതൃത്വങ്ങൾക്ക് ബിജെപി ഭരണത്തിലേറുന്നത് തടയാൻ താൽപര്യമില്ല.*
പാലക്കാട് ∙ നഗരസഭയിൽ യുഡിഎഫ്– എൽഡിഎഫ് സഖ്യത്തിനുള്ള സാധ്യത അടഞ്ഞു. ഇതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഭരണനേതൃത്വത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. സിപിഎം, കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങൾക്കും സഖ്യത്തോടു താൽപര്യമില്ല. ഇതോടെ മുസ്‌ലിം ലീഗ് മുന്നോട്ടുവച്ച പോംവഴിയും അടഞ്ഞു. പാലക്കാട്ട് ഇന്ത്യാ മുന്നണി പോലെ സഖ്യമുണ്ടായാൽ അതു നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം മുഴുവൻ ചർച്ചയാകുമെന്നാണ് ഇരു പാർട്ടി നേതൃത്വങ്ങളുടെയും നിലപാട്. സംസ്ഥാനത്ത് ഇടതു ഭരണത്തിനെതിരെ ആഞ്ഞടിക്കുമ്പോൾ പാലക്കാട്ട് അവരുമായി ഒരു കാരണവശാലും സഖ്യം വേണ്ടെന്ന നിലപാടിലാണു കോൺഗ്രസ്.
ജില്ലയിൽ ഇരു പാർട്ടി നേതൃത്വങ്ങളും ധാരണ സംബന്ധിച്ചു ചർച്ച നടത്തിയിട്ടില്ല. ബിജെപിയെ ഭരണത്തിൽ നിന്നകറ്റാൻ പാലക്കാട് നഗരസഭയിൽ നിരുപാധികം വിട്ടുവീഴ്ചയ്ക്കു തയാറെന്നു മുസ്‌ലിംലീഗ് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നിർദേശം ഇപ്പോൾ പ്രായോഗികമല്ലെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. യുഡിഎഫ് ഉൾപ്പെടെയുള്ള കക്ഷികളുമായി ഒരു തരത്തിലുള്ള ധാരണയ്ക്കും സിപിഎം തയാറല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രഖ്യാപിച്ചിരുന്നു.
∙ പാലക്കാട് നഗരസഭാ ഭരണം തുടർച്ചയായ മൂന്നാം തവണയും ഏറെക്കുറെ ഉറപ്പായിട്ടും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ളവരെ തീരുമാനിക്കാൻ ഇനിയും ബിജെപിക്കു സാധിച്ചിട്ടില്ല. ഇതിന്റെ പേരിൽ പാർട്ടിയിൽ തർക്കവും രൂക്ഷമാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments