Breaking News

ജന മനസ്സ് കീഴടക്കി ബദ്രിയാനഗറിൽ വി പി അബ്ദുൽ ഖാദർ ഹാജിയുടെ തേരോട്ടം.

കുമ്പള : മുസ്ലിംലീഗിന് അടിവേരുള്ളതും, മുതിർന്ന ലീഗ് നേതാക്കളുടെ  മണ്ണായ കുമ്പള ഗ്രാമപഞ്ചായത്തിലെ 20-)ആം വാർഡ്   ബദ്രിയാനഗറിൽ ജന മനസ്സ് കീഴടക്കി മുസ്ലിംലീഗ് നേതാവ് കൂടിയായ വിപി അബ്ദുൽഖാദർ ഹാജിയുടെ തേരോട്ടം.

 ആരെയും നോവിക്കാതെയും, എതിരാളികളെ ചീത്ത പറയാതെയും ചിട്ടയായ പ്രവർത്തനത്തിലാണ് വി പി അബ്ദുൽ ഖാദർ ഹാജിയുടെ വാർഡ് പര്യടനം.വാർഡ് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ എന്നും വി പി ക്കൊപ്പം 25 ഓളം വരുന്ന ടീം തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഇത് ജനമനസ്സുകളിൽ ഏറെ സ്വീകാര്യതയും നേടിയിട്ടുണ്ട്.മുൻപിൽ വരുന്ന എതിരാളികളോട് പോലും കുശലം പറഞ്ഞും,തമാശകൾ പങ്കിട്ടും നടന്നു നീങ്ങുന്ന വി പിയുടെ പ്രവർത്തനം വേറിട്ട കാഴ്ചയാണ്.

 മുസ്ലിംലീഗിന് പരമ്പരാഗത വോട്ട് ബാങ്കുള്ള  വാർഡാണ് ബദ്രിയാനഗർ.മുതിർന്ന മുസ്ലീംലീഗ് നേതാക്കളുടെയും, പ്രവർത്തകരുടെയും ആശീർവാദം വാങ്ങിയാണ് ഓരോ ദിവസവും ലീഗ് പ്രവർത്തകർ വി പി ക്കൊപ്പം പ്രവർത്തനരംഗത്ത് ഇറങ്ങുന്നത്.സ്ത്രീ വോട്ടർമാരിലും,ന്യൂജൻ വോട്ടർമാരിലും വിപിയുടെ സ്വീകാര്യത നാൾക്കുനാൾ വർദ്ധിച്ചുവരുന്നത് എതിരാളികൾ പോലും ചർച്ച ചെയ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മറ്റിയും,വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും ഓരോ വോട്ടും അടിച്ചുപൊറുക്കിയെടുത്ത് മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്.

ഫോട്ടോ:വി പി അബ്ദുൽ ഖാദർ ഹാജി വോട്ട് തേടി വീടുകളിലേക്ക്...



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments