Breaking News

ദലിത് വോട്ടുകൾ ചോർന്നത് എൽ.ഡി.എഫിന് തിരിച്ചടിയായി കേരള ദലിത് പാന്തേഴ്സ്

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട  പരാജയത്തിന് പിന്നിൽ ദലിത് സമൂഹങ്ങളുടെ  പ്രതിഷേധം നിർണായക ഘടകമായെന്ന് കെഡിപി സംസ്ഥാന കമ്മറ്റി വിലയിരുത്തി  ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെട്ടിരുന്ന ദളിത് വിഭാഗങ്ങൾ ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിരുദ്ധ നിലപാട് സ്വീകരിച്ചതാണ്  എൽഡിഎഫ് പരാജയത്തിന് വഴിയൊരുക്കിയത്.

ദലിത് വിഭാഗങ്ങളോടുള്ള സർക്കാർ വിരുദ്ധ നിലപാടുകളും   രാജ്യവ്യാപകമായി ജാതി സെൻസസ് ആവശ്യപ്പെട്ട് ചർച്ചകൾ ശക്തമായിരിക്കെ, സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തത് ദലിതരിൽ അതൃപ്തിക്ക് ഇടയാക്കിട്ടുണ്ട്  സാമൂഹിക–സാമ്പത്തിക അവസ്ഥയും സംവരണവുമായി ബന്ധപ്പെട്ട ഡാറ്റ ഇല്ലാത്തത് ഭരണപരമായ വിവേചനം തുടരാൻ കാരണമാകുന്നുവെന്ന് കെ ഡി പി നിരീക്ഷിച്ചു.

എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്റ്റൈപ്പൻഡുകളും ഗ്രാന്റുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്യുന്നതിൽ ഉണ്ടായ കാലതാമസവും   ദലിത് കുടുംബങ്ങളെ നേരിട്ട് ബാധിച്ചു. ഇതുമൂലം പഠനം മുടങ്ങുകയും സർക്കാരിനെതിരെ ശക്തമായ വികാരം രൂപപ്പെടുകയും ചെയ്തു. കൂടാതെ ദലിത്–ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ, പോലീസ് കേസുകളിലെ സർക്കാർ സമീപനം, പട്ടയവിതരണത്തിലെ കാലതാമസം  സർക്കാർ ഉദാസീനമാണെന്ന വികാരമുയർത്തി , നായർ സർവീസ് സൊസൈറ്റി നേതാവ് സുകുമാരൻ നായർക്കും എസ്.എൻ.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശനും സർക്കാർ നൽകിയ അമിത പരിഗണനയും, ഉയർന്ന ജാതി നേതാക്കളെ  പങ്കെടുപ്പിച്ച പരിപാടികളും, അയ്യപ്പ സംഗമം പോലുള്ള ഇടപെടലുകളും ദലിത് വിഭാഗങ്ങളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി കെഡിപി നിരീക്ഷിച്ചു.  കെഡിപി സംസ്ഥാന പ്രസിഡൻ്റ് ബിനു വയനാട് 
അധ്യക്ഷത വഹിച്ചു.ജനറൽ സെ ക്രട്ടറി സിബീഷ് ചെറുവല്ലൂർ ,കെ അംബുജാക്ഷൻ,
വൈസ് പ്രസിഡൻ്റ് ലൈജു മങ്ങാടൻ,
ബിജു ഇലഞ്ഞിമേൽ,,രാജൻ കണ്ണനാകുഴി ,രാധാകൃഷ്ണൻ കരിപ്പുഴ, 
 തുടങ്ങിയവർ സംസാരിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments