സൈക്കിൾ വാരാഘോഷം നടത്തുന്നു
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട്, നടത്തുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് സൈക്കിൾ സവാരികൾ പ്രോത്സാഹിപ്പിക്കുക എന്നത്. അതിനായി ജനുവരി മാസത്തിലെ ആദ്യ ഞായറാഴ്ച മുതൽ രണ്ടാമത്തെ ഞായറാഴ്ച വരെ സൈക്കിൾ യാത്രാ വാരമായി ആഘോഷിച്ചു വരുന്നു.
ജനകീയ പങ്കാളിത്തത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി അന്തർജില്ലാ സൈക്കിൾ യാത്ര തുടർന്നുപോരുന്നു.
ഇതിനോടാനുബന്ധമായി സൈക്കിൾ ചവിട്ട് മത്സരം, സൈക്കിൾ പഠനകളരി പോലുള്ള വിവിധ സൈക്കിൾ അനുബന്ധ പരിപാടികളും നടത്തുന്നു.
2026 ജനുവരി 4ന് ഗുരുവായൂരിൽ സൈക്കിളോട്ട ഉത്സവത്തോടെ ആരംഭിക്കുന്ന സൈക്കിൾ വാരാഘോഷം രണ്ടാം ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ *സൈക്കിളും ആരോഗ്യവും* എന്ന വിഷയത്തിൽ സെമിനാറും മൂന്നാം ദിവസം
തിരൂരിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ യാത്ര സംഘം ഗുരുവായൂർ, കൊടുങ്ങല്ലൂർ, തൃശ്ശൂർ, പട്ടാമ്പി വഴി ആറാം ദിവസം തിരൂരിൽ തന്നെ സമാപിക്കും
സൈക്കിൾ യാത്ര ഗ്രാമങ്ങൾ സഞ്ചരിച്ച് വൈകുന്നേരം നഗരങ്ങളിൽ
സമാപിക്കും.
*ഓരോ ദിവസത്തെയും കാര്യപരിപാടികൾ*
ജനു: 4 ഞായർ സംസ്ഥാനതല ഉദ്ഘാടനം: ഗുരുവായൂരിൽ സൈക്കിളോട്ട ഉത്സവം
ജനു 5: തിങ്കൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സെമിനാർ:
സൈക്കിൾ സവാരിയും ആരോഗ്യവും.
ജനു: 6 ചൊവ്വ തിരൂരിൽ അന്തർജില്ല സൈക്കിൾ യാത്രാ ഉദ്ഘാടനം
ജനു: 7 ബുധൻ തിരൂർ - ഗുരുവായൂർ
ജനു: 8 വ്യാഴം ഗുരുവായൂർ - കൊടുങ്ങല്ലൂർ
ജനു: 9 വെള്ളി കൊടുങ്ങല്ലൂർ - തൃശൂർ
ജനു:10. ശനി തൃശ്ശൂർ - പട്ടാമ്പി
ജനു:11 ഞായർ പട്ടാമ്പി - തിരൂർ
സൈക്കിൾ യാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി അറിയിക്കണം.
ബന്ധങ്ങൾക്ക്. 9446222554
പത്രസമ്മേത്തിൽ പങ്കെടുത്തവർ
ഡോ. പി.എ.രാധാകൃഷ്ണൻ
(പ്രസിഡണ്ട്)
യൂണിവേഴ്സിറ്റി കൃഷ്ണൻകുട്ടി
(വൈസ് പ്രസിഡണ്ട്)
ഡോ.ജയദേവ് (സെക്രട്ടറി)
ദിലീപ് കെ കണ്ണമ്പ്ര (ട്രഷറർ )
സജി പ്രസാദ് പറശ്ശിനിക്കടവ് (ഓർഗനൈസിംഗ് സെക്രട്ടറി)
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments