Breaking News

അറബിക് ദിനത്തിൽ ലൈബ്രറിയിലേക്ക് അറബിക്ക് പുസ്തകം നൽകി

കാഞ്ഞങ്ങാട്  : സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ കരിയർ ഗൈഡൻസ് സെല്ലിൻ്റെ നേതൃത്വത്തിൽ  വി. എച്ച് എസ് ഇ വിഭാഗം അധ്യാപകൻ സമീർ സിദീക്കിയുടെ പിതാവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അറബിക് പ്രൊഫസറുമായിരുന്ന ഡോ. എം സിദ്ദീക്കുൽ കബീർ എഴുതിയ "എ ഷോർട്ട് ഹിസ്റ്ററി ഓഫ് അറബിക് ലിറ്ററേച്ചർ" എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സാഭാവന ചെയ്തു.

 സ്കൂൾ ലൈബ്രറിയിലേക്ക്  ഉള്ള പുസ്തകം  സീനിയർ അസിസ്റ്റൻ്റ് ശാരദ സി യ്ക്ക് കൈമാറി.  കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ  ജില്ല വൈസ് പ്രസിഡൻ്റ് റഷീദ് ,  ജയരാജൻ , സഫ എസ് കെ , കരിയർ മാസ്റ്റർ സമീർ സിദ്ദീഖി തുടങ്ങിയവർ പങ്കെടുത്തു

അന്താരാഷ്ട്ര അറബിക് ഭാഷാ ദിനം എല്ലാ വർഷവും ഡിസംബർ 18-ന് യുനെസ്കോയുടെ ആഭിമുഖ്യത്തിലാണ് ആചരിക്കുന്നത്; ഇത് ഐക്യരാഷ്ട്രസഭ അറബിയെ തങ്ങളുടെ ആറാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച 1973-ലെ അതേ ദിവസമാണ്, ബഹുഭാഷാപരതയും സാംസ്കാരിക നാനാത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 400 ദശലക്ഷത്തിലധികം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു, കവിതയും ശാസ്ത്രവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ അറബിക്ക് വലിയ സംഭാവനകളുണ്ട്

അറബി ഭാഷയുടെയും അതുവഴിയുള്ള സാംസ്കാരിക വൈവിധ്യത്തിന്റെയും പ്രാധാന്യം വർദ്ധിപ്പിക്കുക എന്നതാണ് അറബിക് ഭാഷാ ദിനത്തിൻ്റെ ലക്ഷ്യമെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് റിട്ടയേർഡ് അറബിക് പ്രൊഫസർ ഡോ എം സിദ്ദീക്കുൽ കബീർ പറഞ്ഞു

No comments