പാലക്കാട്ട് വീണ്ടും ട്വിസ്റ്റ്; സഖ്യമില്ലാതെ ബിജെപിയെ താഴെയിറക്കാനുള്ള നിര്‍ണായക നീക്കവുമായി യുഡിഎഫും എല്‍ഡിഎഫും*
പാലക്കാട് : പാലക്കാട് സഖ്യമില്ലാതെ ബിജെപിയെ താഴെയിറക്കാൻ ശ്രമം.സ്വതന്ത്രനായി ജയിച്ച എച്ച്.റഷീദ് ചെയർമാൻ സ്ഥാനാർഥിയായാല്‍ യുഡിഎഫും എല്‍ഡിഎഫും പിന്തുണക്കും.ഇതോടെ ബിജെപി സ്ഥാനാർഥി പരാജയപ്പെടും.വൈസ് ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയില്ലാത്തതിനാല്‍ ബിജെപി ജയിക്കും.
അതേസമയം, പാലക്കാട് നഗരസഭയില്‍ നിന്നും ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു.എല്ലാ സാധ്യതകളും പരിശോധിച്ച് തീരുമാനം എടുക്കും.എ.വി ഗോപിനാഥിന്റെ തോല്‍വിയോടെ പെരിങ്ങോട്ടുകുർശ്ശി കോണ്‍ഗ്രസിന്റെ മണ്ണാണെന്ന് തെളിഞ്ഞു. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് മനസിലാക്കണമെന്നും തങ്കപ്പൻ പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ ആർക്കും കേവല ഭൂരിപക്ഷമില്ല. പട്ടാമ്ബി , ചിറ്റൂർ നഗരസഭകള്‍ യുഡിഎഫ് തിരിച്ച് പിടിച്ചു. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തില്‍ മൂന്ന് സീറ്റ് മാത്രമാണ് യുഡിഎഫിന് ഉണ്ടായിരുന്നത് ഇത്തവണ 12 ആയി ഉയർത്തി. രണ്ട് ബ്ലോക്ക് പഞ്ചായത്ത് മാത്രമുള്ള യുഡിഎഫിന് ഇത്തവണ നാലായി.
സിപിഎം വിമതർ ഏറ്റവും വലിയ തലവേദനയായത് കൊഴിഞ്ഞാമ്ബാറയിലാണ്. കൊഴിഞ്ഞാമ്ബാറയില്‍ സിപിഎം വിമതരും യുഡിഎഫും ചേർന്ന് ഭരിക്കും . കോട്ടോപ്പാടം , വടക്കഞ്ചേരി പഞ്ചായത്തിലും സിപിഎം വിമതർ വിജയിച്ചു. സിപിഎം കോട്ടയായ അകലത്തേത്തറ പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തു . കഴിഞ്ഞ തവണ ആറ് സീറ്റുമായി ഭരണം നടത്തിയിരുന്ന പുതൂർ പഞ്ചായത്തില്‍ സിപിഎമ്മിന് ഒരു സീറ്റുപോലും ലഭിച്ചില്ല. പുതൂർ പഞ്ചായത്തില്‍ ബിജെപിക്കാണ് ഭരണം ലഭിച്ചത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments