Breaking News

*സൗദിയിലെ ഏറ്റവും പ്രായം കൂടിയ**നാസര്‍ അല്‍വാദഇ (142) അന്തരിച്ചു*

റിയാദ് : സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ നാസർ ബിൻ റദാൻ ആലുറാശിദ് അൽവാദഇ റിയാദിൽ അന്തരിച്ചു. 142 വയസ്സിലാണ് ഇഹലോകവാസം വെടിഞ്ഞത്. അധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്‌ദുൽ അസീസ് രാജാവ് രാജ്യം ഏകീകരിക്കുന്നതിന് സാക്ഷ്യം വഹിച്ച നാസർ അൽവാദഇ സുഗന്ധപൂരിതമായ പാരമ്പര്യവും സമ്പന്നമായ ജീവിതവും അവശേഷിപ്പിച്ചാണ് ലോകത്തോട് വിടപറഞ്ഞത്. അബ്‌ദുൽ അസീസ് രാജാവ്, സൗദ് രാജാവ്, ഫൈസൽ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് മുതൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ കാലഘട്ടം വരെയുള്ള രാജ്യത്തിന്റെ പ്രയാണത്തിനും ചരിത്രത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് ഒന്നര നൂറ്റാണ്ടോളം ജീവിച്ചു.

ശൈഖ് നാസർ അൽവാദഇ ധൈര്യം,
ശാരീരിക കരുത്ത്, സൗമ്യ സ്വഭാവം, വിവേകം, അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും അനുരഞ്ജനത്തിലൂടെ പരിഹരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ, കുലീനത, ധീരത, വിശ്വസ്തത എന്നിവക്ക് പേരുകേട്ടവനായിരുന്നു.

ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ പെട്ട ദഹ്റാൻ അൽജനൂബിൽ ഹിജ്റ 1305 ലാണ് ജനനം. ജനിക്കുന്നതിനു മുമ്പു തന്നെ പിതാവ് മരണപ്പെട്ടിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ സൗദിയിലെ വിവിധ പ്രദേശങ്ങളിലും യെമനിലും ജീവിതമാർഗം തേടി സഞ്ചരിച്ചു. മുഴുവൻ സൗദി ഭരണാധികാരികളെയും സന്ദർശിക്കാൻ പ്രത്യേകം താൽപര്യം
കാണിച്ചിരുന്നു. സൽമാൻ രാജാവിനെ നേരിട്ട് കാണണമെന്ന ആഗ്രഹം ശാരീരിക അവശതകൾ കാരണം നിറവേറ്റപ്പെടാതെയാണ് മരണപ്പെട്ടത്. ആധുനിക സൗദി അറേബ്യയുടെ ശിൽപി അബ്ദുൽ അസീസ് രാജാവിനെ സന്ദർശിക്കുകയും രാജാവ് ഉപഹാരം സമ്മാനിക്കുകയും ചെയ്തു‌. ഏറ്റവും ഒടുവിൽ ഉപഹാരം നൽകിയത് അബ്ദുല്ല രാജാവായിരുന്നു. അബ്‌ദുല്ല രാജാവ് ഒരു ലക്ഷം റിയാലാണ് സമ്മാനിച്ചത്. നാൽപതു തവണ ഹജ് കർമം നിർവഹിച്ചു. മൂന്നു തവണ വിവാഹം ചെയ്തു. അവസാന വിവാഹം 110-ാം വയസിലായിരുന്നു. ഈ വിവാഹബന്ധത്തിൽ ഒരു പെൺകുട്ടി പിറന്നു. മൂന്ന് ആൺ മക്കളും പത്തു പെൺമക്കളുമാണുള്ളത്. ആൺ മക്കളിൽ ഒരാളും പെൺമക്കളിൽ നാലു പേരും നേരത്തെ മരണപ്പെട്ടിട്ടുണ്ട്. മക്കളും പേരമക്കളുമായി 134 പേരുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments