*ഫൈസൽകൻമനത്തിൻ്റെ തൂലികക്കും കോറിയോഗ്രാഫിയിലും മത്സരിച്ച് 16 പ്രതിഭകൾക്ക് പത്തരമാറ്റ് വിജയം*
കവന വൈഭവത്തിൻ്റെ പൈതൃക ഇശലുകളിൽ മാളിയേക്കൽ അബൂ കെൻസ എന്ന ഫൈസൽ കൻമനത്തിൻ്റെ പുതിയ ഇശൽ കാവ്യം ശ്രദ്ദേയമായി.
"ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പകരുന്ന ഈ പാട്ട് മലപ്പുറം, തിരൂർ, ആലത്തിയൂർ KHMHSS ൽ നിന്നെത്തിയ മിൻഹയുടെ ശബ്ദത്തിൽ ഉയർന്ന തിങ്ങനെ ......... *ഫലസ്തീനിൻ പുവിയിൽ നിന്നൂറ്റം ശുഅ്ബാൽ* *ഫകവമ്പും പെരുത്തിസ്റാഈൽ കിബ്റാൽ*
*ഫാസിക്കുകൾ ശിറുവങ്കളിൽ ഉന്നം |പേശിടുകിൽ മുളുകയ് പിളരുന്നേ*
*കോടി കണക്കിന് ആളുകളുടെ മനസ്സിൻ്റെ പ്രാർത്ഥനയാണ് മിൻഹയുടെ പാട്ടിൽ മുഴങ്ങി കേട്ടത്*
*ആസ്വാദകരുടെ കണ്ണുകൾ നനച്ച ഈ രചനയുടെ കവി ഫൈസൽ കൻമനത്തിനും മിൻഹയുട ആലാപനം അഭിമാന നിമിഷമായി മാറി*
. *നാലാം ചേൽ പുതിയ മട്ടിൽ ഇടമുറുക്കം നീട്ട് എന്ന ഇശലിൽ കോർത്ത കൻമനത്തിൻ്റെ രചനയുമായി മുൻ വർഷങ്ങളിലും സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും,ഒപ്പനയിലും മിൻഹ Agrade നേടിയിട്ടുണ്ട്* '
*മാളിയേക്കൽ അബൂ കെൻസ എന്ന തൂലിക നാമത്തിലാണ് കവിയെ പരിജയപ്പെടുത്തിയത്*
മഞ്ചേരി മുഹ്സിൻ കുരിക്കളാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഫൈസൽ കൻമനം & മുഹ്സിൻ കുരിക്കൾ കൂട്ടുക്കെട്ടിൽ വിരിഞ്ഞ മുഴുവൻ പാട്ടുകളും പ്രശസ്തമാണ് .
*മോയിൻകുട്ടി വൈദ്യരുടെ പാതയിൽ യുവതലമുറയിൽ നിന്ന് ഫൈസൽ കൻമനത്തിൻ്റെ മക്ക ബഖൂർ , വല്ലാഹി, കതിർകത്തും, മുറ്സലിൽ , അദന തിപ്പതി, ഖത്താബിൻ തരുൾ , ഫുറ് ഖാൻ , തുവാച്ചെരുവിൽ, ടിപ്പുസുൽത്താൻ പാട്ട്, സ്വർഗ്ഗപ്പാട്ട്, കേരള ചരിത്രം, ഇന്ത്യ ചരിത്രം , കുഞ്ഞാലിമരക്കാർ, ചക്കപ്പാട്ട് , കൂർക്ക പ്പാട്ട് , പുലിപ്പാട്ട് , മതസൗഹാർദ്ധഗാനങ്ങൾ , തുടങ്ങി നിരവധി വരികൾ ഫൈസൽ കൻമനത്തിൻ്റെ തൂലികയിൽ വിരചിതമായിട്ടുണ്ട്*
മാപ്പിളപ്പാട്ടിന് പുറമെ ഒപ്പന മത്സരത്തിലും ഫൈസൽ കൻമനം കോറിയോഗ്രാഫി ചെയ്ത പ്രതിഭകൾ മാറ്റുരച്ചു.
പാലക്കാട് ജില്ലയിൽ നിന്നും TRKവാണിയംകുളം HSS വിഭാഗത്തിലാണ് പുതിയതായി ചിട്ടപ്പെടുത്തിയ
*മല്ലികമലർമുല്ല മണവിയോൾ സുനാ ഫീല്*
എന്ന്... വഴിനീളെ......... പാടി വരുന്നത് ഹൃദ്യതയുടെ ശുതി മികവിൻ്റെ ഇശലുകളിലാണ് രണ്ടാം വേദിയെ പുളകം ചാർത്തിയത്.
ആലമിതിൽ കുല്ലും അമൈത്ത്, ശറഫുറ്റ, തറവാട്ടിൽ ,മക്കത്തൊളിലെങ്കും, പതിമക്കാ ദേശമിൽ, സുബർക്കതികവിൽ, തുടങ്ങി നിരവധി ഒപ്പനപ്പാട്ടുകൾ സംസ്ഥാന കലോത്സവത്തിൽ മിന്നും സ്ഥാനങ്ങൾക്കർഹമായിട്ടുണ്ട്.
2022 കേരള സർക്കാറിൻ്റെ ഫോക്‌ലോർ അക്കാദമി അവാർഡ് , അനശ്വര സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്റർ ഇശൽ രത്ന പുരസ്കാരം, മാപ്പിള കവി പുലിക്കോട്ടിൽ പുരസ്കാരം, കോർവ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .മർഹും . കടായിക്കൽ കോയക്കുട്ടി , പറവന്നൂർ മൊയ്തീൻകുട്ടി, പരേതനായ സഹോദരൻ ഷാഫി മാളിയേക്കൽ,
ഒ.എം കരുവാരക്കുണ്ട് , ഹംസത്ത് കൈത്തക്കര, ഇസ്മായിൽ കാരത്തൂർ, കാനേഷ് പൂനൂർ, റംല ബീഗം വിളയിൽ ഫസീലത്ത, ഫൈസൽ എളേറ്റിൽ,ബാപ്പുവാവാട് , ബാപ്പു വെള്ളിപ്പറമ്പ്, എം.എച്ച് വള്ളുവങ്ങാട് , ഹസൻ നെടിയനാട് , ഫിറോസ് ബാബു, മൊയ്തു മാസ്റ്റർ, സി.വി. എ .കുട്ടി ചെറുവാടി, നജ്മ ടീച്ചർ ആലപ്പുഴ, ജമാൽ കൊച്ചങ്ങാടി, മങ്ങാട് അബ്ദുറഹ്മാൻ മാസ്റ്റർ , പി.ടി. കുഞ്ഞാലി, അഷറഫ് തങ്ങൾ, കെ.കെ. സത്താർ മാഷ്,ഡോ. സഖീർ ഹുസൈൻ, ബാവ പാലുംക്കുന്ന് എന്നീ പ്രഗൽഭർ പ്രിയ ഗുരുമുഖങ്ങളാണ്
ജമീലാ ൻ്റെ പൂവൻ കോഴി , ദൂരം എന്നീ സിനിമകളിൽ രചനയും, വേഷവും ചെയ്തിട്ടുണ്ട് .
ഫ്രീലാൻ്റ്ഫോട്ടോ ജേണലിസം ചെയ്യുന്ന ഫൈസൽ മാപ്പിള കലാ ഫാക്കൽറ്റി കൂടിയാണത്
ഫോട്ടോ : സംസ്ഥാന കലോത്സവ മാപ്പിളപ്പാട്ട് വിജയി മിൻഹ ആലത്തിയൂർ
കവി ഫൈസൽ കൻമനത്തിനോടൊപ്പം
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments