Breaking News

*യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് & സ്പോർട്സ് ക്ലബ് ദശ വാർഷികവും പുതിയ ലോഗോ പ്രകാശനവും 18ന്*


ചെമ്മനാട് : യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ദശ  വാർഷികാഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട്,
പുതിയ ലോഗോ പ്രകാശനവും
ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ മാർഗരേഖ അവതരണവും 2026 ജനുവരി 18 
ഞായർ വൈകുന്നേരം 4:30 മണിക്ക് കൊമ്പനടുക്കം ബൈത്തുൽ അഹ്‌മദ് കോമ്പൗണ്ടിൽ വെച്ച് നടക്കുന്നതാണ്.
പ്രസ്തുത ചടങ്ങിൽ
ചെമ്മനാട് പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ  ഷാഹിദ മൻസൂർ കുരിക്കൾ, ഒന്നാം വാർഡ് മെമ്പർ സക്കീന നജ്മുദീൻ, റിട്ട ഡിവൈഎസ്പി അബ്ദു റഹീം സി.എ., 
കൊമ്പനടുക്കം അൻസാറുൽ ഇസ്‌ലാം ജുമാ മസ്ജിദ് മഹൽ കമ്മിറ്റി പ്രസിഡന്റ് കെ. ടി മുഹമ്മദ് കെ.ടി.,
ചെമ്മനാട് കൂട്ടായ്മ ജനറൽ കൺവീനർ അബ്ദുൽ ഖാദർ ബി.ച്ച്, ചെമ്മനാട്ടിലെ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
നാട്ടിലെ കായിക രംഗത്ത് മികവ് തെളിയിച്ച ക്ലബ്ബ് അംഗങ്ങൾക്കും,ലോഗോ കോൺടെസ്റ്റിൽ വിജയിയായ വ്യക്തിക്കും
മൊമെന്റോ വിതരണം ഉണ്ടായിരിക്കും.

No comments