*തെരുവുനായ ആക്രമണം: കടിയേറ്റവർക്ക് ആശ്വാസം; ജില്ലയിൽ 19 പരാതികളിൽ 11 എണ്ണത്തിന് പച്ചക്കൊടി; 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്..*
മലപ്പുറം : മലപ്പുറം ജില്ലയിൽ തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് ആകെ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്റേഷൻ കമ്മിറ്റി ഉത്തരവിട്ടു. കമ്മിറ്റിയുടെ മൂന്നാമത്തെ സിറ്റിങ്ങിൽ പരിഗണിച്ച 19 പരാതികളിൽ 11 എണ്ണത്തിനാണ് നഷ്ടപരിഹാരം നൽകാൻ സർക്കാരിലേക്ക് ശുപാർശ ചെയ്തത്.*
*കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാടിസ്ഥാനത്തിൽ ഇത്തരത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കാനായി കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്.*
*തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരത്തിനായി മഞ്ചേരിയിലുള്ള ജില്ലാ നിയമസേവന അതോറിറ്റിയിലോ അതത് താലൂക്ക് നിയമസേവന കമ്മിറ്റികളിലോ അപേക്ഷ നൽകാവുന്നതാണ്.*
*മുൻപ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിക്ക് മുൻപാകെ എത്തിയ മലപ്പുറം ജില്ലയിൽ നിന്നുള്ള 283 ഹരജികൾ നിലവിൽ ജില്ലാ അതോറിറ്റിയുടെ പരിഗണനയിലുണ്ട്. തെരുവുനായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം നിയമസഹായങ്ങൾ ഇരകൾക്ക് വലിയ ആശ്വാസമാകും.*
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments