Breaking News

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കാസർഗോഡ് ബ്രാഞ്ച് സമ്മേളനത്തിന് പ്രോഡുജ്വലമായ തുടക്കം.

കാസർഗോഡ് : കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കാസർഗോഡ് ബ്രാഞ്ച് സമ്മേളനം സ:കെ ഭാസ്കരൻ നഗർ (എൻജിഒ യൂണിയൻ ഹാൾ) വിദ്യാനഗറിൽ വച്ച് ബ്രാഞ്ച് പ്രസിഡന്റ്‌ എ സതീഷ്  കുമാർ പതാക ഉയർ ത്തലോടുകൂടി തുടക്കമായി. എ സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ബ്രാഞ്ച് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  പ്രജീഷ മോൾ ഇ രക്തസാക്ഷി പ്രമേയവും  ടി വി പ്രമോദ് കുമാർ  അനുശോചന പ്രമേയവും  അവതരിപ്പിച്ചു.   പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും കെ ബിജു അവതരിപ്പിച്ചു. കെ കെ വിജയൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഹേമന്ത് ജി ആർ പൊതു ചർച്ചയ്ക്ക് മറുപടി പറഞ്ഞു. ഏ സുധാകരൻ, കെ വിനോദ്, എസ് ഗോവിന്ദരാജ്, ബി സുപ്രിയ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ബിജു കെ സ്വാഗതവും മധു ബി കെ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments