*പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് ബദൽ.*_*ദേശീയ ജനകീയവിദ്യാഭ്യാസ നയവുമായി വിദ്യാഭ്യാസ പ്രവർത്തകർ.*_പ്രഖ്യാപിക്കാൻദേശീയ പീപ്പിൾസ് പാർലമെമെന്റ് വിളിച്ചു ചേർക്കുന്നു ജനുവരി 24 ന് ബാംഗ്ലൂരിൽ.
ബാംഗ്ലൂർ : രാജ്യം ജനകീയ വിദ്യാഭ്യാസ നയത്തിലേക്ക് (Nation towards People’s Education Policy) കടക്കുകയാണ്. പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനങ്ങളെ സംരക്ഷിക്കാൻ വിദ്യാഭ്യാസ സ്നേഹികൾ ജനുവരി 24ന് ബാംഗ്ലൂരിൽ ദേശീയ പീപ്പിൾസ് പാർലമെന്റ് സംഘടിപ്പിക്കും.
അഖിലേന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയാണ് പീപ്പിൾസ് പാർലമെന്റിന് വേദിയൊരുക്കുനത്.
എം.എസ്. രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, ഏപെക്സ് ഓഡിറ്റോറിയത്തിൽ ജനുവരി 24 ന് മുൻ യുജിസി ചെയർമാൻ പ്രൊഫ സുഖ്ദേവ് തൊറാട്ട് ആണ് ഉദ്ഘാടനം ചെയ്യുന്നത്.
ഇന്ത്യയിൽ പിറന്നുവീഴുന്ന ഏവർക്കും സൗജന്യവും സർവ്വത്രികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക.ശാസ്ത്രീയ മതേതര ജനാധിപത്യ വിദ്യഭ്യാസം പുനഃ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണരും
രാജ്യത്തൊട്ടാകെയുള്ള നൂറുകണക്കിന് അക്കാദമിക വിദഗ്ധരും വിദ്യാഭ്യാസ പ്രവർത്തകരും, ശാസ്ത്രജ്ഞരും, ചരിത്ര- ബൗദ്ധിക പ്രതിഭകളും അധ്യാപകരും, വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് രൂപപ്പെടുത്തിയതാണ് ജനകീയ വിദ്യാഭ്യാസ നയത്തിന്റെ കരട് (PEP). കഴിഞ്ഞ ഒന്നര വർഷം രാജ്യത്തെമ്പാടും നടന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ലഭിച്ച ഭേദഗതികളെല്ലാം ബാംഗ്ലൂർ പാർലമെന്റിൽ അവതരിപ്പിക്കും
ഈ ജനപക്ഷ വിദ്യാഭ്യാസ നയം അന്തിമമാക്കുന്നതിനായി പീപ്പിൾസ് പാർലമെന്റിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉന്നത ദേശീയ വിദ്യാഭ്യാസ സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കും. അവരെല്ലാവരും പാർലമെന്റ് അംഗങ്ങളായിരിക്കും.
ശാസ്ത്രീയ മതേതര ജനാധിപത്യ സാർവത്രിക വിദ്യാഭ്യാസ ലക്ഷ്യങ്ങൾ അടങ്ങിയ ജനകീയ വിദ്യാഭ്യാസ നയത്തിന് ആവിഷ്കാരം നൽകുക എന്നതാണ് ജനങ്ങളുടെ ദേശീയ പാർലമെന്റിന്റെ അജണ്ട.
വിവിധ സെഷനുകളിൽ
ജസ്റ്റിസ് ജെ. ചെലമേശ്വർ (സുപ്രീംകോടതി മുൻ ജഡ്ജി), ഡോ. പരകാല പ്രഭാകർ (സാമ്പത്തിക വിദഗ്ധൻ), പ്രൊഫ. രാംപുനിയാനി (ഐഐടി മുംബൈ മുൻ പ്രൊഫസർ),
പ്രൊ. ആദിത്യ മുഖർജി (ചരിത്രകാരൻ, JNU)
പ്രൊ. മൃദുല മുഖർജി (ചരിത്രകാരി, സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് മുൻ ചെയർപേഴ്സൺ, JNU),
ശജവാഹർ സർക്കാർ (പ്രസാർ ഭാരതി മുൻ സി.ഇ.ഒ), ഡോ. നിരഞ്ജൻ ആരാധ്യ (വികസന വിദ്യാഭ്യാസ വിദഗ്ധനും സാമൂഹ്യ പ്രവർത്തകനും)
പ്രൊഫ. പുരുഷോത്തം ബിലിമാലെ (ചെയർമാൻ, കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി; JNU മുൻ പ്രൊഫസർ), പ്രൊഫ. ജവാഹർ നേശൻ ( മുൻ വൈസ് ചാൻസലർ,JSS ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി, മൈസൂരു),
പ്രൊഫ.സച്ചിദാനന്ദ സിൻഹ (JNU, മുൻ പ്രൊഫസർ),
പ്രൊഫ. അരുണ്‍ കുമാർ (സാമ്പത്തിക വിദഗ്ധൻ, JNU മുൻ പ്രൊഫസർ), പ്രൊഫ. എ. മുരിഗപ്പ (ഹംപി കന്നഡ യൂണിവേഴ്സിറ്റി, മുൻ വൈസ് ചാൻസലർ),
പ്രൊഫ. ചന്ദ്രശേഖർ ചക്രബോർട്ടി (വെസ്റ്റ് ബംഗാൾ മുൻ വൈസ് ചാൻസലർ), പ്രൊഫ. ധ്രുബജ്യോതി മുഖർജി (INSA ശാസ്ത്രജ്ഞൻ, ഭൂവിജ്ഞാന വിദഗ്ധൻ, കൊൽക്കത്ത)
ഡോ. സൗമിത്രോ ബാനർജി (IISER, കൊൽക്കത്ത മുൻ ഡയറക്ടർ), പ്രൊഫ. എ.എച്ച്. രാജസഭ് (തുംകൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ), പ്രൊഫ. അലി റസ മൂസവി (വൈസ് ചാൻസലർ, ഖാജ ബന്ദനവാസ് യൂണിവേഴ്സിറ്റി, കലബുര്‍ഗി), അല്ലമപ്രഭു ബെറ്റദുരു (വിദ്യാഭ്യാസ വിദഗ്ധൻ, പ്രസിഡൻറ്, AISEC കർണാടക),
ഡോ. ഷിന്റി ആന്റണി (പ്രിൻസിപ്പൽ, എം.എസ്. രാമയ്യ കോളേജ് ഓഫ് എജുക്കേഷൻ, ബംഗളൂരു)
ഡോ. എ.ആർ. വാസവി (വിദ്യാഭ്യാസ വിദഗ്ധ, ബംഗളൂരു), ഡോ. വിക്ടർ ലോബോ (വൈസ് ചാൻസലർ, സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റി, ബംഗളൂരു), പ്രൊഫ. ആർ. മഹാലക്ഷ്മി (ചരിത്ര പ്രൊഫസർ, സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, JNU, ഡൽഹി), ഡോ. എം പി മത്തായി, ഡോ. ഫ്രാൻസിസ് അസീസി അൽമെയ്ദ (സെക്രട്ടറി, KRCE; സിന്ഡിക്കറ്റ് അംഗം, ബംഗളൂരു സിറ്റി യൂണിവേഴ്സിറ്റി), പ്രൊഫ. തരുണ്കാന്തി നാസ്കർ (ജാദവ്പൂർ യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ; ജനറൽ സെക്രട്ടറി, AISEC), ഡോ. മഹാബലേശ്വര റാവു (വിദ്യാഭ്യാസ വിദഗ്ധൻ; കോർഡിനേറ്റിംഗ് ഓഫീസർ, ഡോ. ടി.എം.എ. പൈ കോളേജ് ഓഫ് എജുക്കേഷൻ)
തുടങ്ങി നൂറുകണക്കിന് ദേശീയ വ്യക്തിത്വങ്ങൾ പങ്കു ചേരും.
കേരളത്തിൽ നിന്ന് 120 പ്രതിനിധികൾ പങ്കെടുക്കും.
.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments