Breaking News

കുമ്പള ടോൾ പ്ലാസക്കെതിരെ എസ്ഡിപിഐ നൽകിയ കേസ്: തുടർവാദം ജനവരി 28ന്

കുമ്പള : കുമ്പള ടോൾ പ്ലാസ നിർമാണത്തിനെതിരായി എസ്ഡിപിഐ നൽകിയ ഹർജി ഹൈക്കോടതി തുടർവാദത്തിനായി 28-ാം തീയതിയിലേക്ക് മാറ്റി. ടോൾ പ്ലാസയുടെ നിർമാണം പൂർത്തിയായിരിക്കുന്നതിനാൽ ടോൾ പിരിക്കാൻ അനുമതി നൽകണമെന്നും ഈ കേസ് നില നിൽക്കില്ലെന്നും  എൻഎച്ച്എഐയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

എന്നാൽ ഈ വാദത്തെ ഹർജിക്കാരുടെ മുതിർന്ന അഭിഭാഷകർ ശക്തമായി എതിർത്തു. നിയമപരമായ മാനദണ്ഡങ്ങളും സർവീസ് റോഡ് ഇല്ലാത്തതും പ്രാദേശിക ജനങ്ങളുടെ ആശങ്കകളും അവഗണിച്ചാണ് ടോൾ പിരിവിന് ശ്രമിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ വിശദമായ വാദം ആവശ്യമായതിനാലാണ് കേസ് തുടർവാദത്തിനായി മാറ്റിയതെന്ന് ജസ്റ്റിസ്  ബച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

എസ്ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത്. ടോൾ പ്ലാസ നിർമാണവും ടോൾ പിരിവും പ്രദേശവാസികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് കോടതി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം.

കേസിലെ തുടർനടപടികൾ 28-ാം തീയതി നടക്കുന്ന വാദത്തിനുശേഷം വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments