അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ റെഡ് ഫോർട്ട് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. 2 പേർക്കു പരിക്ക്.
കാസറഗോഡ് : അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ റെഡ് ഫോർട്ട് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. 2 പേർക്കു പരിക്ക്. പടക്ക നിർമാണ ശാലയിലെ മിക്സിങ് യൂണിറ്റ് ഷെഡ് പൂർണമായും തകർന്നു. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം സംഭവ സ്ഥലത്ത് ജോലിയിലേർപ്പെട്ടിരുന്ന ശിവകാശി സ്വദേശികളായ ശങ്കർ, കറുപ്പുസാമി എന്നിവർക്കാണ് പരിക്കേറ്റത്. സ്ഫോടനമുണ്ടാവുമ്പോൾ പുറത്തേക്കു ചാടിയതിനാൽ പരിക്ക് ഗുരുതരമല്ല. മിക്സിങ് യൂണിറ്റ്, raw material storage, finishing ഷെഡ് തുടങ്ങി 25 ഓളം ഷെഡുകളാണ് അവിടെ ഉള്ളത്. പുറത്ത് കൂട്ടിയിട്ട വേസ്റ്റിൽ നിന്നും തീ പടർന്നതാണ് കാരണം എന്ന് കരുതുന്നു. ഒരു ഷെഡിലും പ്രാഥമിക അഗ്നിരക്ഷ ഉപകരണമായ ഫയർ എക്സ്‌റ്റിംഗുഷർ ഉണ്ടായിരുന്നില്ല. അഗ്നിരക്ഷവകുപ്പിന്റെ NOC ഇല്ലാതെയാണ് പടക്കനിർമാണശാല പ്രവർത്തിക്കുന്നത്. എത്രത്തോളം വെടിമരുന്ന് സൂക്‌ഷിച്ചിരുന്നു എന്നതിന്റെ കണക്കു ലഭ്യമായിട്ടില്ല. ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിലിന്റെ നേതൃത്വത്തിൽ കാസർഗോഡ്, ഉപ്പള നിലയങ്ങളിൽ നിന്നെത്തിയ 4 യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. അനന്തപുരം സ്വദേശി പി മുഹമ്മദ് കുഞ്ഞിയാണ് ഉടമ.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ M എം റഫീഖ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ T അമൽരാജ്, S അഭിലാഷ്, V K ഷൈജു, രാജേഷ് പാവൂർ, T S ശരൺ, S മുഹമ്മദ് ഷാഫി, T S മുരളീധരൻ, K V അഭിജിത്, V മഹേഷ്, B R അതുൽ, V S ശ്രീജിത്ത് ഹോം ഗാർഡ്മാരായ സുഭാഷ്, പ്രദീപ്, രതീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments