Breaking News

*കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 36 ലക്ഷം രൂപ തട്ടിയ വർച്വൽ അറസ്റ്റ് തട്ടിപ്പ്: നാല് കോഴിക്കോട് സ്വദേശികൾ പിടിയിൽ*

കോഴിക്കോട് : രാജ്യവ്യാപകമായി നടക്കുന്ന വർച്വൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നാല് മലയാളികളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ രജിസ്റ്റർ ചെയ്ത ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ ആദ്യത്തെ അറസ്റ്റാണിത്. കോഴിക്കോട് സ്വദേശിനിയായ 72-കാരിയിൽ നിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.

എഴുപത്തി രണ്ടുകാരിയായ കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ട്- ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടന്നത്. ഇവരുടെ ആധാര്‍ കാര്‍‍‍ഡ് തട്ടിയെടുത്ത് ആരോ മുംബൈ കനറാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയെന്നും ഇതുവഴി നരേഷ് ഗോയല്‍ എന്നയാളുടെ പേരില്‍ നാല് കോടിയുടെ കള്ളപ്പണമിടപാട് നടന്നു എന്നും വിശ്വസിപ്പിച്ചായിരുന്നു ഡിജിറ്റർ അറസ്റ്റ്” മുംബൈ കൊളാബേ പൊലീസിന്‍റെ പേര് പറഞ്ഞാണ് നാലംഗ സംഘം പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയത്.
കോഴിക്കോട് പാറോപ്പടി സ്വദേശി ഹരിപ്രസാദ്(35), കല്ലായി സ്വദേശി ഫാസില്‍(35), അത്താണിക്കല്‍ കെ.വി ഷിഹാബ്(43), മലാപ്പറമ്പ് സ്വദേശി റബിന്‍ ബാലകൃഷ്ണൻ(35) എന്നിവരെ കോഴിക്കോട് സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലോ വിദേശത്തോ ഉള്ള തട്ടിപ്പ് സംഘങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ച് നല്‍കി കമ്മീഷന്‍ പറ്റുന്നവരാണ് പിടിയിലായവരെന്ന് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ കെ.കെ ആഗേഷ് പറഞ്ഞു

തട്ടിപ്പിന് വിദേശ ബന്ധം ഉണ്ടെന്നാണ് സൈബര്‍ പൊലീസിന്‍റെ നിഗമനം.ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുന്ന റാക്കറ്റ് ഇതിന് പിന്നിലുണ്ടോ എന്ന സംശയവും പൊലീസിന് ഉണ്ട്. ഇതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് സൈബര്‍ പൊലീസിന്‍റെ തീരുമാനം കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി വർച്വൽ അറസ്റ്റ് കേസില്‍ പ്രതികള്‍ പൊലീസിന്‍റെ പിടിയിലാവുന്ന ആദ്യ കേസെന്ന പ്രത്യേകതയും ഇതിനുണ്ട്.

പണം കൈമാറിയ അക്കൗണ്ടുകളിലെ ആദ്യ തലത്തിൽ ഒരു കേരള ബാങ്ക് അക്കൗണ്ട് വന്നതാണ് അന്വേഷണത്തിൽ നിർണായകമായത്...
കേരളത്തിലെ ഈ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് സൈബർ തട്ടിപ്പുകൾ നടത്തുന്ന കോഴിക്കോട്ടെ മറ്റ് ചില അക്കൗണ്ടുകളിലേക്കും പിന്നാലെ അറസ്റ്റിൽ ആയവർക്കും നേരെ വഴി തുറന്നത്. ഇത്തരത്തിൽ സൈബർ തട്ടിപ്പുകളിലൂടെ എത്തുന്ന പണം തട്ടിപ്പുകാർക്ക് ഇടനില നിന്ന് പിൻവലിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യുന്നവരെക്കുറിച്ച് സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ സാമ്പത്തിക ഇരയായാൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്ന് സൈബർ പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.

കോഴിക്കോട് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രന്റെ നിർദേശപ്രകാരം സൈബർ പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മിഷണർ ജി.ബാലചന്ദ്രന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിൽ എസ്ഐ കെ.ജമേഷ്, ടി.എം.വിനോദ്കുമാർ, എഎസ്ഐ ജിതേഷ്, സി.രാജേഷ്, ബീരജ് കുന്നുമ്മൽ, സിപിഒമാരായ വി.ബിജു, അഖിലേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments