*റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ 'വി ടു വി' എത്തുന്നൂ; പുതിയ പരിഷ്കാരണം എത്തിക്കാൻ നിതിൻ ഗഡ്കരി.*
റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വാഹനങ്ങളില്‍ വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) സാങ്കേതിക വിദ്യ എത്തിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
വാഹനങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന സംവിധാനമാണ് വി ടു വി സാങ്കേതിക വിദ്യ. പുതിയ പരിഷ്കാരം എത്തുന്നതോടെ രാജ്യത്തെ റോഡ് സുരക്ഷയില്‍ വലിയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓണ്‍ ബോർഡ് യുണിറ്റ്(OBU) എന്ന ഉപകരണം വഴിയാണ് വി ടു വി പ്രവർത്തിക്കുന്നത്. ഒബിയു വാഹനത്തില്‍ ഘടിപ്പിക്കുന്നതിലൂടെ വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കാൻ കഴിയും. പുതിയ പരിഷ്കരണത്തിന്റെ മാനദണ്ഡങ്ങള്‍ അന്തിമ ഘട്ടമെത്തിയാല്‍ ഒരു വർഷത്തിനുള്ളില്‍ ഇത് നിർബന്ധമാക്കാനുള്ള നടപടിയിലേക്ക് കടക്കാനാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പദ്ധതിയിടുന്നത്.
അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ സംബന്ധിച്ചും മുന്നറിയിപ്പ് നല്‍കാൻ വി ടു വി സാങ്കേതിക വിദ്യക്ക് കഴിയും. ഡല്‍ഹിയില്‍ നടന്ന ഗതാഗത വികസന കൗണ്‍സില്‍ യോഗത്തില്‍, മറ്റ് റോഡ് സുരക്ഷാ നടപടികള്‍ക്കൊപ്പം V2V ആശയവിനിമയ ഉപകരണത്തിന്റെ നടപ്പാക്കലും ചർച്ച ചെയ്യപ്പെട്ടു. ഈ ഉപകരണത്തിന് 5,000 മുതല്‍ 7,000 രൂപ വരെ വിലയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. തുടക്കത്തില്‍, പുതിയ വാഹനങ്ങള്‍ക്കാണ് ഈ ഉത്തരവ് ബാധകമാകുക.
വിപ്ലവകരമായ നടപടിയാണിതെന്ന് വിശേഷിപ്പിച്ച ഗഡ്കരി, ഇതുവഴി റോഡപകടങ്ങള്‍ 80 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് പറഞ്ഞു. നാഷണല്‍ ഫ്രീക്വൻസി അലോക്കേഷൻ പ്ലാനിന് കീഴില്‍, V2V ആശയവിനിമയം നടപ്പിലാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സ്പെക്‌ട്രം അംഗീകരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments