Breaking News

66 ആം ഓൾ ഇന്ത്യ അടൽറ്റ് എഡ്യൂക്കേഷൻ കോൺഫറൻസിലേക്ക് ഡോക്ടർ എ. പി. എ റഹ്മാന് ഇത്തവണയും ക്ഷണം ലഭിച്ചു

താനൂർ :  ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 66 ആം ഓൾ ഇന്ത്യ അടൽറ്റ് എഡ്യൂക്കേഷൻ കോൺഫറൻസിലേക്ക് താനൂർ സ്വദേശിയും കാലിക്കറ്റ് വാഴ്‌സിറ്റി വയോജന വിദ്യാഭ്യാസ വ്യാപന വിഭാഗം മുൻ മേധാവിയുമായ ഡോക്ടർ എ. പി. എ റഹ്മാന് ഇത്തവണയും ക്ഷണം ലഭിച്ചു. ഇന്ത്യൻ അഡൾറ്റ് എഡ്യൂക്കേഷൻ അസോസിയേഷൻ( IAEA), കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്  (KISS) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോൺഫറൻസ് നടക്കുന്നത്. 2026 ജനുവരി 21,22,23 തീയതികളിലാണ് പരിപാടി.,ഈ അഖിലേന്ത്യാ  സമ്മേളനത്തിൽ ഇന്ത്യയിലെ മിക്ക യൂണിവേഴ്സിറ്റികളിലേ യും അഡൾട്ട് ആൻഡ് ലൈഫ് ലോങ്ങ് ഡിപ്പാർട്ട്മെൻറ് കളിലെ പ്രൊഫസർമാരും റിസർച്ച് സ്കോളേഴ്സും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കും. 'ഫോസ്റ്ററിംഗ് അഡൽറ്റ് ആൻഡ് ലൈഫ് ലോങ്ങ് ലേണിങ് ഫോർ ആൾ'  എന്നതാണ് ഈ ഈ സമ്മേളനത്തിന്റെ തീം. 

മൈസൂർ, ബറോഡ, തിരുപ്പതി, ജയ്പൂർ, അജ്മീർ, ഋഷികേഷ്, എന്നിവിടങ്ങളിൽ നടന്ന സമ്മേളനങ്ങളിലും പ്രതിനിധിയായി ഡോക്ടർ എപി റഹ്മാൻ പങ്കെടുത്തിരുന്നു. 1989 മുതൽ ഓൾ ഇന്ത്യ അഡൽറ്റ് എഡ്യൂക്കേഷൻ അസോസിയേഷൻ അംഗമാണ് ഇദ്ദേഹം. 50 വർഷമായി ആരോഗ്യ, വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും സംഘാടകനും ആണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments