Breaking News

ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫി:മൊഗ്രാലിൽ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി.യങ് ചലഞ്ചേഴ്സ് കുന്നിൽ ഫൈനലിൽ.

മൊഗ്രാൽ : ഉമ്മൻചാണ്ടി സാംസ്കാരിക സമിതി മൊഗ്രാലിൽ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ത്രിദിന ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം.മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തിങ്ങി നിറഞ്ഞ ഫുട്ബോൾ ആരാധകരെ സാക്ഷി നിർത്തി  രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയായി സംബന്ധിച്ചു. ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ചെയർമാൻ നാസർ മൊഗ്രാൽ സ്വാഗതം പറഞ്ഞു.

 കേരളം മെസ്സിയുടെ വരവിനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മെസ്സി മറ്റു സംസ്ഥാനങ്ങളിലൊക്കെ വന്നു പോകുന്നുമുണ്ട്.ഇനി ഇതിനായി കത്തിരിക്കേണ്ട,ഈ ടൂർണമെന്റിൽ മത്സരിക്കുന്ന ടീമുകളിൽ നിന്ന് നിരവധി മെസ്സി മാരെയും, റൊണാൾഡോ മാരെയും വാർത്തെടുക്കാൻ ഇത്തരം ടൂർണമെന്റുകൾ ഉപകരിക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂർ,അർഷാദ്  വൊർക്കാടി,ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി,വൈസ് പ്രസിഡണ്ട് എം ബൽക്കീസ്-ഗഫാർ, വാർഡ് മെമ്പർ ജമീല ഹസ്സൻ,വ്യവസായ പ്രമുഖൻ റമീസ് രാസ, പ്രവാസി വ്യവസായി കെ എം അബ്ദുള്ളക്കുഞ്ഞി സ്പിക്,വിശാഖ് ഭൂഷൻ പുരസ്കാര ജേതാവ് വൈദ്യരത്നം എ എ മാത്തുകുട്ടി വൈദ്യർ, എഴുത്തുകാരനും പ്രവാസിയുമായ ഇഖ്ബാൽ പള്ളം,മുൻ സന്തോഷ് ട്രോഫി കേരള ടീം മാനേജർ പിസി ആസിഫ്,പി എ ആസിഫ് അഷ്‌ഫാൻ ചൈന, സിദ്ധീഖ് അലി മൊഗ്രാൽ,എ മാഹിൻ മാസ്റ്റർ,ആസിഫ് ഇഖ്ബാൽ,പിടിഎ പ്രസിഡണ്ട് ലെത്തീഫ് കൊപ്പളം,ടി എം ശുഹൈബ്,എ എം സിദ്ദീഖ് റഹ്മാൻ,തുടങ്ങി കലാ- സാമൂഹിക- സാംസ്കാരിക- കായിക-വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

 പ്രഗൽഭരായ താരങ്ങളെ തന്നെ അണിനിരത്തിയാണ് ഉദ്ഘാടന ദിവസം നാല് ടീമുകൾ കൊമ്പ് കോർത്തത്.
ഉദ്ഘാടന മത്സരത്തിൽ  പ്രിയദർശിനി ഒഴിഞ്ഞിവളപ്പ്,മൊഗ്രാൽ ബ്രദേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾ പരാജയപ്പെടുത്തി. രണ്ടാമത് മത്സരത്തിൽ സിറ്റിസൺ ഉപ്പളയെ യങ് ചാലഞ്ചേഴ്സ് കുന്നിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു.
സെമിഫൈനലിൽ പ്രിയദർശിനി ഒളിഞ്ഞിവളപ്പിനെ ഒരു ഗോളിന് തോൽപ്പിച്ച് യങ് ചലഞ്ചേഴ്സ് കുന്നിൽ ഫൈനലിൽ പ്രവേശിച്ചു. റഹ്മാൻ പള്ളിക്കരയുടെ നേതൃത്വത്തിലുള്ള റഫറിമാർ കളി നിയന്ത്രിച്ചു.ഉമ്മൻചാണ്ടി സാംസ്കാരിക സമിതി കൺവീനർ ഷക്കീൽ അബ്ദുള്ള,ട്രഷറർ അൻവർ അഹമ്മദ് എസ്,അസീബ് മൊഗ്രാൽ മറ്റു സമിതി അംഗങ്ങൾ ടൂർണമെന്റിന് നേതൃത്വം നൽകി.

 രണ്ടാം ദിവസമായ ഇന്ന് ഗ്രീൻ സ്റ്റാർ കടങ്കോട്,വിഗാൻസ് മൊഗ്രാൽപുത്തൂരിനെ നേരിടും.രണ്ടാം മത്സരത്തിൽ ടീം യൂണിക് ജാലിസ് മേൽപ്പറമ്പ്,ഡിഡിപി ഫ്രയ്റ്റ് അസ്ട്രലേഴ്‌സ് എഫ് സി യെ നേരിടും. ഇതിൽനിന്ന് വിജയിക്കുന്ന ടീമുകൾ രാത്രി സെമിഫൈനലിൽ മാറ്റുരക്കും.നാളെ രാത്രി 8:00 മണിക്കാണ് ഫൈനൽ മത്സരം.

ഫോട്ടോ:ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റിൽ ചാണ്ടി ഉമ്മൻ എംഎൽഎ സംസാരിക്കുന്നു.

ഫോട്ടോ:മൊഗ്രാലിൽ ആരംഭിച്ച ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മത്സരം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments