എസ് ഇ യു അവകാശ സംരക്ഷണ യാത്രക്ക്നാളെ ് തുടക്കം കുറിക്കും
കാസർഗോഡ് : നാല് പതിറ്റാണ്ടിലേറെയായി സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ സംരക്ഷണ ത്തിനായി പോരാടുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) ന്റെ നേതൃത്വത്തില്‍ കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന അവകാശ സംരക്ഷണ യാത്ര ഇന്ന് കാസറഗോഡ് നിന്ന് ആരംഭിക്കും. സർക്കാർ ജീവനക്കാരോടുള്ള ഇടതുസർക്കാരിന്റെ അവകാശനിഷേധങ്ങൾക്കെതിരെ സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി ആമിർ കോഡൂർ വൈസ് ക്യാപ്റ്റനുമായി നടത്തുന്ന യാത്ര പതിനാല് ജില്ലകളിലൂടെ കടന്ന് പോയി ഫെബ്രുവരി 11ന് തിരുവനന്തപുരത്ത് സമാപിക്കും. റാഫി പോത്തൻകോഡ് ഡയറക്ടറും എം എ മുഹമ്മദലി കോ-ഓര്‍ഡിനേറ്ററും റഷീദ് മുളവുർ മാനേജരുമായ യാത്രയില്‍ എസ്.ഇ.യു സംസ്ഥാന ഭാരവാഹികളും നേതാക്കളും സ്ഥിരാംഗങ്ങളായിരിക്കും.
ചരിത്രത്തില്‍ ഇന്നോളമില്ലാത്ത വിധം ജീവനക്കാരെ ദ്രോഹിക്കുന്ന നയങ്ങളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് അവകാശ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാമെന്ന വാഗ്ദാനം കാറ്റില്‍ പറത്തി എന്‍.പി.എസ് കാരെ പണയം വെച്ച് വായ്പ വാങ്ങിയ സര്‍ക്കാര്‍ കൂടുതല്‍ മേഖലകളിലേക്ക് പങ്കാളിത്ത പെന്‍ഷന്‍ വ്യാപിപ്പിക്കുകയാണ് ചെയ്തത്. ഈ സര്‍ക്കാര്‍ സമയബന്ധിതമായി ക്ഷാമബത്ത അനുവദിച്ചില്ലെന്ന് മാത്രമല്ല, ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അനുവദിച്ച നാമമാത്ര ഗഡുക്കളുടെ ഉത്തരവുകളിൽ പ്രാബല്യ തീയതി വെട്ടിമാറ്റി 255 മാസത്തെ കുടിശിക നല്കാതെ ജീവനക്കാരെ വഞ്ചിക്കുകയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷാമബത്താ കുടിശ്ശികയുള്ള സംസ്ഥാനമെന്ന അപഖ്യാതി കേരളത്തിന് നേടിത്തരുകയുമാണ് ചെയ്തത്.
2024 ജൂലൈ ഒന്ന് മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷനെ ഇതേവരെ നിയമിച്ചിട്ടില്ല. 2019 ല്‍ ഉത്തരവായ ശമ്പള പരിഷ്കരണ കുടിശ്ശിക ആറ് വർഷം കഴിഞ്ഞിട്ടും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരോടുള്ള ക്രൂരതയില്‍ നമ്പര്‍ വണ്‍ ആണെന്ന് തുടരെത്തുടരെ തെളിയിക്കുയാണ്. ഏഴു വർഷമായി ലീവ് സറണ്ടർ കവർന്നെടുത്തതും ആശ്രിത നിയമനം അട്ടിമറിച്ചതും മെഡിസെപ് എന്ന പേരില്‍ ജീവനക്കാരുടെ പണം പിടുങ്ങാന്‍ മാത്രമായി ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ച് റീ ഇംബേഴ്സ്മെന്റ് ഇല്ലാതാക്കിയതുമെല്ലാം ഈ സര്‍ക്കാരിന്റെ ദ്രോഹ നടപടികളില്‍ ചിലത് മാത്രമാണ്. ഭവന വായ്പയും നഗരബത്തയും സർവീസ് വെയിറ്റേജും ഇല്ലാതാക്കിയ സര്‍ക്കാര്‍ കുടുംബ ബജറ്റുകളെ ബാധിക്കുന്ന രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടും മാർക്കറ്റിൽ കാര്യക്ഷമമായി ഇടപെടാതെ ജീവനക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ പ്രയാസപ്പെടുത്തുകയാണ്. എച്ച്.ബി.എ ഭവന പദ്ധതി റദ്ദാക്കിയും, തസ്തികകൾ വെട്ടിച്ചുരുക്കിയും പാര്‍ട്ടി ഗുണ്ടകള്‍ക്ക് വേണ്ടി പരീക്ഷകളില്‍ തിരിമറി നടത്തിയും പിന്‍ വാതില്‍ നിയമനങ്ങള്‍ നടത്തിയും വര്‍ഗീയവാദികള്‍ക്ക് കുടപിടിച്ചും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം സര്‍ക്കാര്‍ മലീമസമാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ ജീവനക്കാരെ സമരസജ്ജരാക്കാന്‍ അവകാശ സംരക്ഷണ യാത്ര ഊര്‍ജം പകരും.
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ- ജീവനക്കാര്‍ക്കെതിരായ നയങ്ങളെ വിചാരണ ചെയ്യുന്നതോടൊപ്പം കോര്‍പ്പറേറ്റുകളുടെ തോഴന്‍മാരായ കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് - വർഗീയ നയങ്ങളെ യാത്രയിൽ വിമര്‍ശനാത്മകമായി വിലയിരുത്തും.
യാത്രയിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി ബഹുമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്നതാണ്. ലക്ഷക്കണക്കിന് ജീവനക്കാരെ നേരിൽ കണ്ടും ആയിരത്തിലധികം കോർണർ യോഗങ്ങൾ നടത്തിയുമാണ് എസ് ഇ യു സംസ്ഥാന കമ്മിറ്റി ഈ സമര പോരാട്ടത്തിന് ഇറങ്ങുന്നത്.
നാളെ രാവിലെ 10 മണിക്ക് കസർഗോഡ് പുതിയ ബസ്റ്റാൻഡ് പരിസരത്ത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അവകാശ സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്യും. ജാഥ ക്യാപ്റ്റനും എസ് ഇ യു സംസ്ഥാന പ്രസിഡണ്ടുമായ സിബി മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് മാഹിൻ കേളോട്ട്, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുള്ള കുഞ്ഞി ചെർക്കള, നഗരസഭാ ചെയർ പേഴ്സൻ ഷാഹിന സലിം വൈസ് ചെയർമാൻ കെ എം ഹനീഫ , മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ, യൂത്ത് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ , സെക്രട്ടറി ആസിഫ് സഹീർ , മൂസ ബി ചെർക്കള, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.എം. ബഷീർ തുടങ്ങിയ വരും വൈസ് ക്യാപ്ടൻ ആമിർ കോഡൂർ, ഡയറക്ടർ റാഫി പോത്തൻകോഡ്, കോ ഓർഡിനേറ്റർ എം എ മുഹമ്മദലി, മാനേജർ റഷീദ് മുളവുർ, എസ് ഇ യു മുൻ സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത്, വിവിധരാഷ്ട്രീയ- ട്രേഡ് യൂണിയൻ- സർവീസ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് കാസർകോട് കലക്ടറേറ്റിൽ നടക്കുന്ന സ്വീകരണം SEU മുൻ സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്യും കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന സ്വീകരണ യോഗം ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജാഫർ മുഖ്യാതിഥിയാകും. വൈകുന്നേരം തൃക്കരിപ്പൂർ ബസ്റ്റാൻഡ് നടക്കുന്ന സ്വീകരണത്തോടെ ജില്ലയിലെ പര്യടനം അവസാനിക്കും. ജില്ലാതല സമാപന സമ്മേളനം എ.ജി.സി.ബഷീർ.ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ പങ
എസ് ഇ യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.എം ഷഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ ടി അബ്ദുൽ സലീം, ബീരു പി.മുഹമ്മദ് തൃശൂർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ നൗഫൽ നെക്രാജെ, മുഹമ്മദലി കെ എൻ പി
മുൻ സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത്
Phone 9961424515
Shafeek O M
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments