ഭരണഘടന ദുർവ്യാഖ്യാനം ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട നീക്കം ചെറുക്കണം പിഡിപി
കാസർകോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പിഡിപി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമത്തിൽ രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നതിനെതിരെ ശക്തമായ രാഷ്ട്രീയ വിമർശനം ഉയർന്നു. കാസർകോട് ജില്ലാ ഓഫീസിൽ നടന്ന പരിപാടി പിഡിപി ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ അജിത് കുമാർ ആസാദ് ഉദ്ഘാടനം ചെയ്തു.രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ഭരണഘടനയെ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ഇതിലൂടെ മതേതരത്വം, ജനാധിപത്യം, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയെ തകർക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും ഭരണഘടനാ ശിൽപ്പികളുടെയും ത്യാഗഫലമായാണ് ഇന്ത്യയുടെ ഭരണഘടന രൂപം കൊണ്ടതെന്നും അതിനെ അട്ടിമറിക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്കാൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.യോഗത്തിൽ അധ്യക്ഷത വഹിച്ച പിഡിപി ജില്ലാ പ്രസിഡന്റ് എസ്.എം. അഹമ്മദ് ബഷീർ, ഭരണഘടന ഉറപ്പുനൽകുന്ന സമത്വം, സ്വാതന്ത്ര്യം, സാമൂഹ്യനീതി എന്നീ അടിസ്ഥാന തത്വങ്ങൾ ഇന്ന് ഗുരുതരമായി ലംഘിക്കപ്പെടുകയാണെന്ന് പറഞ്ഞു. ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റഷീദ് മുട്ടുംന്തല, ഷാഫി ഹാജി അടൂർ, അബ്ദുല്ല കുഞ്ഞി ബദിയടുക്ക,ജാസി പോ സോട്ട്. ഷാഫി കളനാട്, ഹനീഫ് പൊസോട്ട്, ഖാലിദ് ബംബ്രാണ, അബ്ദുല്ല ഊജംന്തൊടി, ഖാദർ അടൂർ,മൂസ അടുക്കം. ഹസ്സൻകുട്ടി മേൽപ്പറമ്പ്, റഫീഖ് മഞ്ചേശ്വരം, അബൂബക്കർ പാലക്കാർ, റഫീഖ് പൊസോട്ട്, ഖലീൽ കോടിയമ്മ, സി.കെ. കരീം എന്നിവർ ഭരണഘടനാ വിരുദ്ധ നയങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു.ചടങ്ങിൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗം തംസീന ജാസിയെ പിഡിപി വനിത വിഭാഗം കാസർകോട് ജില്ലാ കമ്മിറ്റി അംഗം മിസിരിയ അടൂർ ഷാൾ അണിയിച്ച് ആദരിച്ചു. യൂനുസ് തളങ്കര സ്വാഗതവും റഷീദ് ബേക്കൽ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments