Breaking News

*യു എം ഉസ്താദിന്റെ സ്മരണകൾ നുരഞ്ഞുയർന്ന വേദിയിൽ അൽ മദ്രസത്തുൽ ആലിയയ്ക്ക് പുതുഭാവം*

മൊഗ്രാൽ : നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയയുടെ ഉദ്ഘാടനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. മതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യമുൾക്കൊണ്ട്  ഇത് ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ നവീകരണ പ്രവർത്തനങ്ങൾ മദ്രസയ്ക്ക്
പുത്തനുണർവ്വ് പകരുമെന്ന് ഉദ്ഘാടനം നിർവഹിച്ച സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ അബ്ദുൽ ഖാദർ അൽ ഖാസിമി അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് ടി.എം ഷുഹൈബ് അധ്യക്ഷത വഹിച്ചു 

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ശൈഖുനാ യു.എം.ഉസ്താദിന്റെ അനുസ്മരണം അവിസ്മരണീയമായി മാറി. ത്യാഗപൂർണ്ണമായ ജീവിതത്തിലൂടെ സമുദായത്തിന് അമൂല്യ സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമായിരുന്നു യു. എം. ഉസ്താദ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മൊയ്തു നിസാമി കാലടി അഭിപ്രായപ്പെട്ടു. മത-ഭൗതിക വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും സുന്നി കൈരളിയുടെ വളർച്ചക്കും ഉരുക്കു മനുഷ്യനെപ്പോലെ യു.എം ഉസ്താദ് പുലർത്തിയ അചഞ്ചലമായ പ്രതിബദ്ധതയും തലമുറകളെ സ്വാധീനിച്ച ആത്മീയ പാരമ്പര്യവും ഹൃദയസ്പർശിയായ തരത്തിൽ അദ്ദേഹം വരച്ചുകാട്ടി.

ഉസ്താദിന്റെ ജീവിതസാക്ഷ്യങ്ങളും ധീരമായ നിലപാടുകളും പ്രതിസന്ധികളെ തരണം ചെയ്ത കഥകളുമെല്ലാം കോർത്തിണക്കിയ പ്രഭാഷണം ശ്രോതാക്കളുടെ കണ്ണ് നനയിപ്പിക്കുന്നതായി മാറി.
മൊഗ്രാൽ വലിയ ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി സ്പിക്, സെഡ്.എ മൊഗ്രാൽ, ബി വി എ ഹമീദ് മൗലവി, അബൂബക്കർ മൗലവി പാത്തൂർ, അബ്ദുൽ ഗഫൂർ ഹനീഫി,ഖലീൽ എം പ്രസംഗിച്ചു.
ജന.സെക്രട്ടറി ടി കെ അൻവർ സ്വാഗതവും യുഎഇ കമ്മിറ്റി പ്രസിഡണ്ട് യു എം ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു.

ഫോട്ടോ : മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയയുടെ നവീകരിച്ച കെട്ടിടം സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ അബ്ദുൽ ഖാദർ അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments