ചികിത്സയുടെ പേരിൽ ചാരിറ്റി തട്ടിപ്പ് നടത്തുന്നതായി പരാതി
തിരൂർ : തൃത്താലയിൽ ഒരു കുട്ടിയുടെ ചികിത്സയുടെ പേരിൽ കഴിഞ്ഞ ആറ് വർഷമായി ചാരിറ്റി തട്ടിപ്പ് നടത്തുന്നതായി പരാതി. ഇതിനായി 20 ഓളം ചാരിറ്റി ബ്ലോഗർമാർ വീഡിയോ ചെയ്തു അഞ്ചു കോടിയിലധികം രൂപ ചികിത്സക്കായി സമാഹരിച്ചുവെന്നും സാമൂഹിക പ്രവർത്തകരായ ബഷീർ മേച്ചേരി കട്ടച്ചിറയും കരീം ഇബ്രാഹീം എടപ്പാളും വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ചികിത്സയ്ക്ക് എത്ര ചെലവായി എന്നോ ഇനിയെത്ര ചെലവ് വരും എന്നോ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടില്ല. അതിനാൽ തന്നെ നാളിതുവരെ ചെയ്ത വീഡിയോയിൽ വന്ന ക്രൗഡ്ഫണ്ടിൻ്റെ ബേങ്ക് സ്റ്റൈറ്റ് മെൻ്റ് പുറത്തുവിടുക. ഈ ആറുവർഷം കുട്ടിക്ക് ഏത് ഹോസ്പിറ്റലുകളിൽ ചികിത്സ നൽകി. എന്തല്ലാം ചികിത്സ നൽകി. അതിനെല്ലാം ഹോസ്പിറ്റലുകളിൽ ചിലവായ തുകയുടെ സ്റ്റൈറ്റുമെൻ്റ് സർക്കാർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതായും ബഷീർ മേച്ചേരി കട്ടച്ചിറയും കരീം ഇബ്രാഹീം എടപ്പാളും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9കഴ്ഫ


No comments