കർഷക ഉൽപ്പാദക വാണിജ്യ കമ്പനികൾക്ക് പ്രോത്സാഹനമായി ‘കേര’ പ്രൊഡക്ടിവ് അലയൻസ്
കാസറഗോഡ് : ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായുള്ള കർഷക ഉൽപ്പാദക വാണിജ്യ സഖ്യങ്ങളിൽ (പ്രൊഡക്ടിവ് അലയൻസ്) താല്പര്യമുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെയും, വാണിജ്യ കമ്പനികളുടെയും അപേക്ഷകൾ ജനുവരി 31 വരെ സമർപ്പിക്കാം.
കർഷകരുടെ വാണിജ്യക്ഷമത ഉറപ്പുവരുത്തുന്നതിനാവശ്യമായ സുസ്ഥിര വാണിജ്യ സഖ്യങ്ങളാണ് ഇതുവഴി രൂപവൽക്കരിക്കുക. ഉൽപ്പാദകരായ ചെറുകിട കർഷകരെ ഒരുമിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളും (FPC), അവരുടെ കാർഷികോല്പന്നങ്ങൾ വാങ്ങാൻ തയ്യാറുള്ള അനുയോജ്യരായ ബിസിനസ് പങ്കാളികളെയും കൂട്ടിയിണക്കുന്നതാണ് പ്രൊഡക്ടിവ് അലയൻസുകൾ.
പദ്ധതിയിൽ അഗ്രി ബിസിനസ്സ് പാർട്ട്ണറായി (ABP) പങ്കുചേരുന്നതിനായി 10 കോടിയിലധികം രൂപ വിറ്റുവരവുള്ള ചെറുകിട-ഇടത്തരം സംരംഭകർക്കും, കർഷക-കാർഷികേതര കമ്പനികൾക്കും, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും, ചുരുങ്ങിയത് രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള 200 അംഗബലമുള്ളതും പത്ത് ലക്ഷം വിറ്റുവരവുള്ളതുമായ കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും ഈയവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് https://pa.kera.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരയുടെ റീജിയണൽ ഓഫീസുകളുമായോ 9037824054 (കണ്ണൂർ), 9037824056 (തൃശൂർ) എന്ന നമ്പറിലോ ബന്ധപ്പെടണം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments