നിയമലംഘനം നടത്തി സർവീസ് ബസുകൾ: പെരുവഴിയിലായി യാത്രക്കാർ
കാസർകോട് : കാസർകോട് - കാഞ്ഞങ്ങാട് ദേശീയ പാത വഴി സർവീസ് നടത്തുന്ന സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകൾ നിയമ ലംഘനം നടത്തി ഓടുന്നു.
സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം നടക്കുന്ന കുണിയയിൽ 1994 മുതൽ ലിമിറ്റഡ്, ഫാസ്റ്റ് ഫാസഞ്ചർ സർവീസ് ബസുകൾക്ക് അധികൃതർ അനുവദിച്ച സ്റ്റോപ്പുണ്ട്.
എന്നാൽ ദേശീയ പാത നവീകരണത്തിൽ അശാസ്ത്രീയ നിർമാണം കാരണം പ്രദേശത്തെ പാത തറ നിരപ്പിൽ നിന്നും ആറ് മീറ്ററോളം ഉയരത്തിലാണ് നിർമിച്ചത്. എന്നാൽ സർവീസ് റോഡിൽ കൂടി സഞ്ചരിക്കേണ്ട ബസുകൾ ഹൈവേയിൽ കൂടി മത്സര ഓട്ടം നടത്തുന്നത് കാരണം സ്കൂൾ, കോളജ് ജീവനക്കാർ വിദ്യാർഥികൾ എന്നിവർക്ക് പുറമേ മംഗളൂരു- കണ്ണൂർ ഭാഗങ്ങളിൽ പഠനത്തിന് പോകുന്ന വിദ്യാർഥികളും ചികിത്സക്ക് വേണ്ടി പോകുന്ന രോഗികളും നിത്യ ദുരിതം പേറുന്നു.
സമസ്ത സമ്മേളന നഗരി കാണാൻ നിത്യേന കുണിയയിലെത്തുന്ന നൂറ് കണക്കിന് ആളുകൾ ഏറെ പ്രയാസം നേരിടുന്നുണ്ട്.
തമിഴ്നാട്- കർണാടക സംസ്ഥാനങ്ങൾക്ക് പുറമേ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും നിത്യേനയെത്തുന്ന ആളുകൾ കാഞ്ഞങ്ങാട് - കാസർകോട് റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങി ബസ്സുകളിൽ കയറിയാൽ കുണിയയിൽ ഇറക്കുന്നതിന് പകരം കിലോമീറ്റർ അകലെ പെരിയ - പെരിയാട്ടടുക്കം പ്രദേശങ്ങളിൽ ഇറക്കി വിടുന്നു. കെ.എസ്.ആർ.ടി.സി ബസുകളിൽ ലിമിറ്റഡ് സ്റ്റോപ് ബസ്സുകൾ ഒഴികെ യാത്രക്കാരെ ദേശിയ പാതയിൽ ഇറക്കി വിടുന്നു. ഇങ്ങനെ ഇറക്കി വിടുന്ന യാത്രക്കാർ കുണിയയിലേക്ക് എത്തണമെങ്കിൽ ഒരു കിലോമീറ്റർ അകലെയുള്ള പെരിയാട്ടടുക്കത്തേക്കോ, രണ്ട് കിലോമീറ്റർ അകലെയുള്ള പെരിയ ബസാറിലേക്കോ ഹൈവേയിൽ കൂടി നടന്ന് പോയി സർവീസ് റോഡിലേക്ക് ഇറങ്ങി ഓട്ടോ പിടിച്ച് തിരികെ സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.
ബസ് ജീവനക്കാരുടെ നിയമ ലംഘനം ചൂണ്ടി കാട്ടി ജില്ലാ കലക്ടർ,ആർ.ടി.ഒ എന്നിവർക്ക് നിരവധി തവണ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരും ആക്ഷൻ കമ്മിറ്റിയും പരാതികൾ നൽകിയിരുന്നു.
ടിക്കറ്റ് സഹിതം പരാതി നൽകിയവർക്ക് നിയമം ലംഘനം നടത്തിയ ബസ് ജീവനക്കാരിൽ ഫൈൻ ഇടാക്കിയതായും തുടർന്നും നിരന്തരം പരിശോധന നടത്തുമെന്നും പരാതിക്കാരെ അറിയിക്കുന്നു.
എന്നാൽ സർക്കാർ ഖജനാവിലേക്ക് ഫൈൻ തുക എത്തുമെന്നല്ലാതെ നിത്യ യാത്രക്കാർക്കും വിദ്യാർഥികൾക്കും ഇത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.
സമ്മേളനത്തിൻ്റെ ഭാഗമായി നഗരി സന്ദർശിക്കാനെത്തുന്ന നൂറ് കണക്കിന് യാത്രക്കാർ ബസ് ജീവനക്കാരുടെ നിയമ ലംഘനം കാരണം കടുത്ത പ്രയാസങ്ങളും സമയ ധന നഷ്ടവും അനുഭവിക്കുന്നു. നിത്യേന
നിയമ ലംഘനം നടത്തുന്ന ദേശീയ പാത റൂട്ടിലെ സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യണമെന്ന അഭിപ്രായങ്ങൾ നിത്യ യാത്രക്കാരിൽ നിന്നും പരക്കെ ഉയർന്നിട്ടുണ്ട്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments