Breaking News

സമസ്ത നൂറാം വാർഷികം:മാനവ മൈത്രിയുടെ കവാടത്തിൽ നിന്ന് തുടക്കം കുറിക്കും.

കുണിയ ( കാസർഗോഡ്) : സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് മാനവ മൈത്രിയുടെ കവാടത്തിൽ നിന്ന് തുടക്കമാകും.
കുണിയയിൽ തയ്യാറാക്കുന്ന വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ ഫെബ്രുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന നൂറാം - വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിൽ കേരളത്തിന് രാജ്യത്തെ പുറമേ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷ്വ ദ്വീപ്, വിദേശ രാഷ്ട്രങ്ങൾ എന്നിവയിൽ നിന്നും വിശിഷ്ട വ്യക്തികളും നേതാക്കളും പ്രവർത്തകരും സംബന്ധിക്കും.
നൂറാം വാർഷിക മഹാ സമ്മേളനത്തിൽ കണ്ണികളാവാൻ പ്രവാസികൾ ഉൾപ്പെടെ നാട്ടിലെത്തി തുടങ്ങിയിട്ടുണ്ട്.
ജനുവരി 30 ന് വൈകുന്നേരം സമ്മേളനത്തിൻ്റെ ഭാഗമായി തയ്യാറാക്കുന്ന ഗ്ലോബൽ എക്സ്പോ ഉദ്ഘാടനം ചെയ്യും.
ഓൺ ലൈൻ മുഖേനയാണ് എക്സ്പോയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്.
ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ സ്ത്രീകൾക്ക് മാത്രമായി എക്സ്പോ കാണാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രസ്തുത ദിവസങ്ങളിൽ എക്സ്പോ പവലിയൻ പൂർണമായും വനിതാ വളണ്ടിയർമാരുടെ നിയന്ത്രണത്തിലാണ്  ഉണ്ടാവുക. തുടർന്ന്
ഫെബ്രുവരി രണ്ട് മുതൽ എട്ട് വരെ പുരുഷൻമാർക്ക് എക്സ്പോ കാണാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സമ്മേളന നഗരിയിൽ ഉയർത്താനുള്ള നൂറ് പതാകകൾ 
ഫെബ്രുവരി നാലിന്  കുണിയയിലെത്തും.
ഈജിപ്ത് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വന്ന പതാകകൾ ദീർഘ കാലം സമസ്തയുടെ  ജനറൽ സെക്രട്ടറിയായിരുന്ന ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ് ലിയാരുടെ കോഴിക്കോട് വരക്കലിലുള്ള മഖാ മിൽ നിന്നും കാസർകോട് തളങ്കരയിലെ മാലിക് ഇബ്നു ദീനാർ മഖാമിൽ എത്തിക്കും. ഫെബ്രുവരി നാലിന് തളങ്കരയിൽ ഘോഷയാത്രയായി പതാകകൾ കുണിയയിലേക്ക് കൊണ്ട് വരും.
തുടർന്ന് സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടെ മഹാ സമ്മേളനത്തിൻ്റെ ക്യാമ്പ് സെഷന് തുടക്കമാകും.
33313 ക്യാംപ് പ്രതിനിധികളെ പൂർണമായും ഓൺലൈൻ മുഖേനയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ ലക്ഷ്വദ്വീപ്, പ്രവാസികൾ ഉൾപ്പെടെ അംഗങ്ങൾ നേരത്തേ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഫെബ്രുവരി നാല് മുതൽ ആറ് വരെ പതിനായിരം പ്രതിനിധികൾക്ക് ദാഇ എന്ന പേരിലുള്ള ക്യാമ്പും ആറിന് ഉച്ച മുതൽ എട്ടാം തീയതി ഉച്ചവരെ 23313 പ്രതിനിധികളെ ഉൾപ്പെടുത്തി ജനറൽ ക്യാമ്പും നടക്കും.
വിവിധ സെഷനുകളിലായി വിവിധ ക്ലാസുകൾക്ക് പ്രമുഖർ  നേതൃത്വം നൽകും.
ഇതിന് പുറമേ ആയിരത്തിലധികം ആളുകൾ സംബന്ധിക്കുന്ന അന്താരാഷ്ട്ര സെമിനാറുകളും സമ്മേളന നഗരിയിലെ ഹാളുകളിൽ നടക്കും.
ക്യാമ്പിലും സമ്മേളന നഗരിയിലും , എക്സ്പോ ഗ്രൗണ്ടിന് സമീപത്തായും അടിയന്തിര ചികിത്സകളും മറ്റും നടത്തുന്നതിന് വേണ്ടി മൊത്തം 30 ഓളം  ബെഡ്ഡുകളുള്ള ചികിത്സാ കേന്ദ്രങ്ങളും ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഉണ്ടാകും.
വിദഗ്ദ ചികിത്സകൾ ആർക്കെങ്കിലും ആവശ്യമായി വരുകയാണെങ്കിൽ ജില്ലയിലെ സ്വകാര്യ - സർക്കാർ ആശുപത്രികളിലേക്ക് മാറ്റാൻ ആവശ്യമായ 20 ആംബുലൻസുകളും തയ്യാറാക്കുന്നുണ്ട്.
ഇതിന് പുറമേ അഗ്നി രക്ഷാ ശമന സേനയുടെ വാഹനങ്ങളും സമ്മേളന നഗരിയിലും ക്യാമ്പ് സൈറ്റിലും ഉണ്ടാകും.
ക്യാമ്പിൽ സെലക്ട് ചെയ്യപ്പെട്ട പ്രതിനിധികൾക്കും അനുബന്ധ ജീവനക്കാർക്കും മറ്റും പ്രത്യേകം തയ്യാറാക്കിയിട്ടുള്ള  ശാലയിൽ നിന്നും പാചകം ചെയ്യുന്ന ഭക്ഷണവും വെള്ളവും മാത്രമാണ് വിദഗ്ദരുടെ മേൽ നോട്ടത്തിൽ വിതരണം ചെയ്യുക.
ക്യാമ്പ് പ്രതിനിധികൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ ആവശ്യമായ സംവിധാനങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.
സമ്മേളനത്തിനത്തിനെത്തുന്ന ജനലക്ഷങ്ങൾക്ക് പ്രയാസങ്ങളില്ലാതെ സഞ്ചരിക്കാനുള്ള മാർഗങ്ങൾ ഏർപ്പെടുത്താൻ 3313 വിഖായ വളണ്ടിയർമാർക്ക് പുറമേ ജില്ലയിലെ നിരവധി നിയമപാലകരും ഉണ്ടാകും.
ഇതിൻ്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമ്മേളന നഗരിയും വാഹന പാർക്കിംഗ് ഉൾപ്പെടെയുള്ള  അനുബന്ധ സ്ഥലങ്ങളും സന്ദർശിച്ചിരുന്നു. സമസ്ത സംസ്ഥാന ജില്ലാ സ്വാഗത സംഘം ഭാരവാഹികളും നേതാക്കൾക്കും പുറമേ വിവിധ സബ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പ്രാദേശിക സ്വാഗത സംഘം ഭാരവാഹികളും സമ്മേളന നഗരിയിലെ ഒരുക്കങ്ങൾക്ക് വേണ്ടി രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
ഇതിന് പുറമേ കുണിയയിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ മതസ്ഥരും രാഷ്ട്രീയ നേതാക്കളും സമ്മേളനത്തിന്  സേവനവും പിന്തുണയും നൽകി വരുന്നുണ്ട്.


പടം  1. :  സമാപന മഹാ സമ്മേളനം നടക്കുന്ന വരക്കൽ മുല്ലക്കോയ തങ്ങൾ നഗരി

പടം - 2 : മാനവ മൈത്രിയുടെ കവാടത്തിനരികെ തയ്യാറാക്കുന്ന ഗ്ലോബൽ എക്സ്പോ പവലിയൻ

പടം. 2 : 33313 ക്യാമ്പ് പ്രതിനിധികൾക്കുള്ള അതീവ സുരക്ഷയുള്ള ടെൻ്റ് നിർമാണം



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments