Breaking News

"ആദിപെരിയോന്റെ ഏകൽ അരുളാലെ''... പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികം:ഇശൽ ഗ്രാമം ഒരുങ്ങി,പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു.


മൊഗ്രാൽ : മാപ്പിളപ്പാട്ടിന്റെ ചരിത്രത്താളുകളിൽ ഇടംപിടിച്ച മൊഗ്രാലിന്റെ പക്ഷിപ്പാട്ട് കാവ്യം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക കേന്ദ്രം നൂറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ഇശൽ ഗ്രാമവും പരിപാടിയുടെ വിജയത്തിനായി ഒരുങ്ങി.

 ഇതിവൃത്തവും, സാഹിത്യ ഭംഗിയും കൊണ്ട് മലയാളക്കര നെഞ്ചിലേറ്റിയവയാണ് പക്ഷി പാട്ടുകൾ. മൊഗ്രാൽ കവികളിൽ പ്രധാനിയായിരുന്ന നടുത്തോപ്പിൽ അബ്ദുള്ളയാണ് പക്ഷിപ്പാട്ട് രചിച്ചത്.ഇത് ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ട മാപ്പിള കാവ്യവുമാണ്.2026 ജനുവരി 31തീയതി കാസറഗോഡും, മൊഗ്രാലിലുമായി നടത്തപ്പെടുന്നപക്ഷിപ്പാട്ടിന്റെ  നൂറാം വാർഷികാഘോഷം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പരിപാടിയുടെ ബ്രോഷർ പ്രകാശനം മൊഗ്രാൽ ഗൾഫ് ഹോട്ടലിന്റെ പരിസരത്ത് വെച്ച് നടന്നു.31ന് രാവിലെ പത്തു മണിക്ക് കാസർഗോഡ് മുനിസിപ്പൽ വനിതാ ഹാളിൽ വെച്ച്  നടക്കുന്ന ചരിത്ര സെമിനാറിലും, വൈകുന്നേരം 5മണിക്ക് മൊഗ്രാലിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലും തുട൪ന്ന് നടക്കുന്ന തനിമയാർന്ന മാപ്പിള കലകളായ ഒപ്പന,
അറബനമുട്ട്,
വട്ടപ്പാട്ട്,
പക്ഷിപ്പാട്ട് എന്നിവ സംസ്ഥാനത്തെ വിവിധ കലാ സംഘങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറും.ഒപ്പം പ്രകല്പരായ കലാകാരന്മാ൪ അവതരിപ്പിക്കുന്ന
 കലാസദ്ധ്യയും ഉണ്ടാകും.


പ്രവാസി വ്യവസായ പ്രമുഖനും,സ്പിക് ഗ്രൂപ്പ് ചെയർമാനുമായ അബ്ദുള്ള സ്പിക്ക്,  പക്ഷിപ്പാട്ട് രചയിതാവ് നടുത്തോപ്പിൽ അബ്ദുള്ളയുടെ പേരക്കുട്ടി അബ്ദുള്ള താജിന്‌ നൽകി പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു.ചടങ്ങിൽ സെഡ് എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി വർക്കിംഗ് ചെയർമാൻ കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ സംഘാടക സമിതി ചെയർമാനും, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി പി.അബ്ദുൽ ഖാദർ ഹാജി,പിടിഎ പ്രസിഡന്റ് ലത്തീഫ് കൊപ്പളം,സിദ്ദീഖ് അലി മൊഗ്രാൽ,എ എം സിദ്ദീഖ് റഹ്മാൻ,എസ്.കെ. ഇഖ്ബാൽ,റഷീദ് ഒമാൻ,ടി.എ.ജലാൽ, അഷ്റഫ് എം.എസ്, ഇബ്രാഹിം പി എം, ജലീൽ കൊപ്പളം, സത്താർ ബി.കെ, അബ്ബാസ് നടുപ്പളം, മുഹമ്മദ് ഗുജരി, ഖാദർ സി.എച്ച്, അഷ്റഫ് തവക്കൽ, സിദ്ദീഖ് സ്ട്രിക്ക്, ഹാരിസ് മൊഗ്രാൽ, തുടങ്ങിവർ സംബന്ധിച്ചു.

ഫോട്ടോ: പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികം:പ്രോഗ്രാം ബ്രോഷർ മൊഗ്രാമിൽ വെച്ച് പ്രവാസി വ്യവസായി സ്പിക് ഗ്രൂപ്പ് ചെയർമാൻ കെ എം അബ്ദുല്ല കുഞ്ഞി, അബ്ദുല്ല താജിന് നൽകി പ്രകാശനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments