*വാട്‌സാപ്പ് വോയ്‌സ് കോളിലൂടെ ഫോൺ ഹാക്കിംഗ്: മുന്നറിയിപ്പ്**വാട്‌സാപ്പും ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ഏറ്റവും പുതിയ പതിപ്പിലേക്ക് ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് ബാങ്ക് നിർദേശിച്ചു*.
ദുബൈ : വാട്‌സാപ്പ് വോയ്‌സ് കോളുകൾ വഴി ഫോൺ ഹാക്ക് ചെയ്യാൻ കഴിയുന്ന ‘സീറോ-ഡേ’ ആക്രമണത്തെക്കുറിച്ച് എമിറേറ്റ്സ് എൻബിഡി ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. അപരിചിത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ അറ്റൻഡ് ചെയ്യാതിരുന്നാലും ഫോണിലെ വിവരങ്ങൾ ചോർത്താൻ കുറ്റവാളികൾക്ക് കഴിയുമെന്നതാണ് ഈ തട്ടിപ്പിന്റെ അപകടകരമായ പ്രത്യേകത. ഫോട്ടോകൾ, സന്ദേശങ്ങൾ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവ ഈ ആക്രമണത്തിലൂടെ ഹാക്കർമാർക്ക് കൈക്കലാക്കാൻ സാധ്യതയുണ്ട്.
ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൻ വാട്‌സാപ്പും ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ഏറ്റവും പുതിയ പതിപ്പിലേക്ക് ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് ബാങ്ക് നിർദേശിച്ചു. സുരക്ഷാ പഴുതുകൾ അടയ്ക്കുന്നത് ഇത്തരം അപ്‌ഡേറ്റുകളിലൂടെയാണ്. വാട്‌സാപ്പ് സെറ്റിംഗ്സിൽ ‘ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ’ നിർബന്ധമായും സജീവമാക്കണം. ഇത് അക്കൗണ്ട് മറ്റൊരു ഉപകരണത്തിലേക്ക് മാറ്റുന്നത് തടയാൻ സഹായിക്കും. കൂടാതെ, അപരിചിത നമ്പറുകളിൽ നിന്നുള്ള കോളുകൾ സൈലന്റ് ആക്കാൻ വാട്‌സാപ്പിലെ പ്രൈവസി സെറ്റിംഗ്സ് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
ഇടപാടുകൾക്കായി ബാങ്കിന്റെ വെരിഫൈഡ് ആയ ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിക്കണം. സംശയകരമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലൂടെ ഇത്തരം ഡിജിറ്റൽ കടന്നുകയറ്റങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും ഓർമ്മിപ്പിച്ചു. ബാങ്ക് ഇടപാടുകളിലും സ്മാർട്ട്ഫോൺ ഉപയോഗത്തിലും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments