കുമ്പള ടോൾ കേന്ദ്രമന്ത്രിക്ക് ഇമെയിൽ സന്ദേശമയക്കും. *പിഡിപി*എം എൽ എ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം
കാസര്‍കോട് : കുമ്പള ആരിക്കാടി ടോള്‍ ബൂത്ത് സമരവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്റഫും, ആക്ഷന്‍ കമ്മിറ്റിയും നടത്തിവരുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പി.ഡി.പി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് ഇ-മെയില്‍ സന്ദേശം അയച്ചു കൊണ്ട് പ്രതിഷേധ ക്യാമ്പയിന്റെ ഭാഗമാകും
ദേശീയപാതയില്‍ രണ്ട് ടോളുകള്‍ തമ്മിലുള്ള അകലം 60 കിലോമീറ്റര്‍ വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി തന്നെ പാർലമെന്റിൽ വ്യക്തമാക്കിയിരിക്കെ . തലപ്പാടി ദേശീയപാതയിൽ ടോൾ നൽകി 20 കിലോമീറ്റർ ഉള്ളിൽ വീണ്ടുംകുമ്പള ആരിക്കാടിയില്‍ താല്‍ക്കാലിക ടോള്‍ എന്ന പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് കൂട്ടത്തോടെ ഇ-മെയില്‍ സന്ദേശമയക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. പരമാവധി ആളുകള്‍ പങ്കെടുത്തുകൊണ്ട് ഇ-മെയില്‍ സന്ദേശം അയച്ച് ടോള്‍ബൂത്ത് സമരവുമായി യോജിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്ന് പി.ഡി.പി ജില്ലാ പ്രസിഡന്‍റ് ബഷീര്‍ അഹ്മദ്, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, ജില്ലാ ട്രഷറര്‍ റഷീദ് ബേക്കലും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments