Breaking News

റിപ്പബ്ലിക് ദിനത്തിൽ മൊഗ്രാലിൽ രക്തദാന ക്യാമ്പും,രക്ത ഗ്രൂപ്പ് നിർണ്ണയവും,രക്ത പ്രഷർ ടെസ്റ്റും സംഘടിപ്പിക്കും.

മൊഗ്രാൽ : ഏനപ്പോയ മംഗളൂരു,ബ്ലഡ് ഹെൽപ് ലൈൻ കർണാടക, ജനരക്ഷാ ബ്ലഡ് ഡൊണേഷൻ കേരള,മൊഗ്രാൽ ഹെൽത്ത് ക്ലിനിക് എന്നിവയുടെ സഹകരണത്തോടെ മൊഗ്രാൽ ദേശീയവേദി റിപ്പബ്ലിക് ദിനമായ 2026 ജനുവരി 26 ന് മൊഗ്രാലിൽ വെച്ച് രക്തദാന ക്യാമ്പും,രക്ത ഗ്രൂപ്പ് നിർണ്ണയവും,ബ്ലഡ് പ്രഷർ ടെസ്റ്റും സംഘടിപ്പിക്കാൻ മൊഗ്രാൽ ദേശീയ മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചുവേദി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

 ചടങ്ങിൽ വെച്ച് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കുമ്പള ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വി പി അബ്ദുൽഖാദർ ഹാജിക്കും,വൈസ് പ്രസിഡണ്ട് എം ബൽക്കീസ്-ഗഫാറിനും സ്വീകരണം നൽകും.

 യോഗത്തിൽ പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ കെ പി മുഹമ്മദ് സ്മാർട്ട്, വിജയകുമാർ,ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ് എന്നിവർ സംസാരിച്ചു.ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.

 ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 
9895885748
9895185841
9895457878
8089073069
 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

ഫോട്ടോ:മൊഗ്രാൽ ദേശീയവേദി എംബ്ലം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments