ദേശീയ യുവജന ദിനത്തിൽ ലഹരിക്കെതിരെ റാലി നടത്തി.
കാഞ്ഞങ്ങാട് : ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, ജനമൈത്രി പോലീസ് ഹോസ്ദുർഗ്, പടന്നക്കാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ്, ഹൊസ്ദുർഗ് ജനമൈത്രി വളണ്ടിയർ ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
ദേശീയ യുവജനദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ റാലി നടത്തി. കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ നിന്ന് ആരംഭിച്ച റാലി
അഡീഷണൽ ഡിസ്റ്റിക് ജഡ്ജും ടി എൽഎസ് സി ചെയർമാനുമായ
പി എം സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഹോസ്ദുർഗ് സബ്ഇൻസ്പെക്ടർ നീതു തച്ചഞ്ചേരി, ജനമൈത്രി ബീറ്റ് ഓഫീസർ അസി.സബ് ഇൻസ്‌പെക്ടർ പ്രദീപൻ കോതോളി, ടി എൽ എസ് സി ക്ലർക്ക് വിനീഷ പി, പി എൽ വി ബിന്ദു സി, എൻ എസ് എസ് കോഡിനേറ്റർമാരായ ഹരികൃഷ്ണൻ എം, പവിത്ര പ്രദീപ് കെ, ജനമൈത്രി വളണ്ടിയർമാരായ ഇബ്രാഹിം സി പി, സലാം കേരള, അനീഷ് മണ്ണട്ട, മനോജ് മടിക്കൈ എന്നിവർ സംസാരിച്ചു. റാലിയിൽ അമ്പതോളം എൻഎസ്എസ് വളണ്ടിയർമാർ അടക്കമുള്ളവർ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments