Breaking News

കാസര്‍ഗോഡ് വിഷന്‍ ടവര്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : വാര്‍ത്തകളുടെ വിശുദ്ധി, സത്യസന്ധത, കാര്യക്ഷമത എന്നിവ നിലനിര്‍ത്തി വേണം വാര്‍ത്തകള്‍ നല്‍കേണ്ടതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ കേബിള്‍ ടിവി ഓപ്പറ്റേഴ്‌സ് അസോസിയേഷന്‍ പാലക്കുന്നില്‍ നിര്‍മ്മിച്ച ആസ്ഥാന മന്ദിരമായ കാസര്‍കോട് വിഷന്‍ ടവര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വികാരപരമായും സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയും ഏതുരംഗത്തും പരിപാലിക്കപ്പെടേണ്ട മര്യാദകള്‍ പാലിച്ചുമുള്ള പത്രപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ അദ്ധ്യക്ഷനായി. സിസിഎന്‍ ഓഫീസിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വ്വഹിച്ചു. എന്‍.എച്ച് അന്‍വറിന്റെ ഫോട്ടോ അനാച്ഛാദനവും, എന്‍.എച്ച് അന്‍വര്‍ ഹാളിന്റെ ഉദ്ഘാടനവും സിഒഎ സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ നിര്‍വ്വഹിച്ചു. കാസര്‍കോട് വിഷന്‍ ഓഫീസ് സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി സുരേഷ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വിഷന്‍ തീം സോംഗ് റിലീസ് ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഷിയാസും, സിസിഎന്റെ വിഡിയോ ലോഞ്ചിംഗ്, സി.ഒ.എ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസും നിര്‍വ്വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഹക്കിം കുന്നില്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഗോവിന്ദന്‍ പിലിക്കോട് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കാസര്‍ഗോഡ് വിഷന്റെ പുതിയ ലോഗോ രൂപ കല്പ്പന ചെയ്ത കുമ്പളംപാറ ജാസ്റ്റോറി മീഡിയ ഉടമ മുഹമ്മദ് ജാബിറിനുള്ള ക്യാഷ് അവാര്‍ഡ് കെസിസിഎല്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ കൈമാറി. ഇതിന് പുറമെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സിസിഎന്‍ എംഡി ടി.വി മോഹനന്‍, മാനേജര്‍ കെ. ഉമേഷ്, കോണ്‍ട്രാക്ടര്‍ മാധവന്‍ നായര്‍, ആര്‍ക്കിടെക്ട് റഹ്മാന്‍, ടെക്‌നിക്കല്‍ ഹെഡ്ഡ് അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. സിഡ്കോ പ്രസിഡണ്ട് കെ.വിജയകൃഷ്ണന്‍, ന്യൂസ് മലയാളം 24X 7 എം ഡി.അബുബക്കര്‍ സിദ്ധിഖ് , കേരള വിഷന്‍ ന്യൂസ് ചെയര്‍മാന്‍ സിബി പി.എസ്, കെസിസിഎല്‍ എംഡി പി.പി സുരേഷ് കുമാര്‍, കേരളാവിഷന്‍ ന്യൂസ് എംഡി പ്രജീഷ് അച്ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു.. സിഒഎ ജില്ലാ പ്രസിഡണ്ട് വി.വി.മനോജ്കുമാര്‍, കെസിസിഎല്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍, കേരളാ വിഷന്‍ ന്യൂസ് ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സിഒഎ സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ പാക്കം, ജില്ലാ ട്രഷറര്‍ വിനോദ്.പി, സിസിഎന്‍ എം.ഡി.മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സിസിഎന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ സ്വാഗതവും സിഒഎ ജില്ലാ സെക്രട്ടറി ഹരീഷ്.പി.നായര്‍ നന്ദിയും പറഞ്ഞു. സിഒഎ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സമിതി അംഗങ്ങള്‍, വിവിധ ചാനല്‍ കമ്പനികളെ പ്രതിനിധീകരിച്ചുള്ള ബ്രോഡ്ക്കാസ്റ്റര്‍മാര്‍, സിഒഎ-ക്ക് കീഴിലുള്ള വിവിധ സംരംഭക കൂട്ടായ്മകളിലെ ഡയറക്ടര്‍മാര്‍, വിവിധ ജില്ലകളില്‍ നിന്നുള്ള ഓപ്പറേറ്റര്‍മാര്‍, ജില്ലയിലെ ഓപ്പറേറ്റര്‍മാരുടെയും ജീവനക്കാരുടേയും, ടെക്‌നീഷ്യന്‍മാരുടേയും കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പാലക്കുന്നിലെ ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം മൂന്ന് നിലകളിലായി അത്യാധൂനീക സൗകര്യങ്ങളോടെയും, സംവിധാനങ്ങളോടെയും നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന് 7500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുണ്ട്. ഉദ്ഘാടനത്തോടെനുബന്ധിച്ച് ഏാഷ്യാനെറ്റ് സ്റ്റാര്‍ സിഗര്‍ ഫെയിം ബലറാമിന്റെ നേതൃത്വത്തില്‍ ശ്രീലക്ഷമി ശ്രീധര്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന സെവന്‍ നോട്സ് ബാന്റിന്റെ ഗാനമേളയും ഉണ്ടായിരിന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments