ഭാവി തലമുറക്ക് വേണ്ടിയുള്ള ആസ്കിന്റെ പ്രവർത്തനങ്ങൾ മഹത്തരം: പ്രൊഫസർ ഗോപിനാഥ് മുതുകാട്
ആലംപാടി : മധുരമായ കൂവലോടുകൂടിയും അർഷാരവത്തോടുകൂടിയും നാടു വരവേറ്റത് ഇനിയുള്ള തലമുറയ്ക്ക് വേണ്ടി ആസ്ക് ബാക്കി വെച്ചതിന്റെ സന്തോഷമാണെന്നും, ആസ്കിന്റെ കെട്ടിടം നാടിന്റെ ചരിത്രത്തോടൊപ്പം ചേർന്നെന്നും ലോകപ്രശസ്ത മജീഷ്യനും, ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫസർ ഗോപിനാഥ് മുതുകാട് പറഞ്ഞു.
പ്രതിഭകളെ വാർത്തെടുക്കുന്നതിനും സ്വപ്നങ്ങൾ സാർത്ഥമാക്കാനുമുളള സംരഭമാണ് തലയെടുപ്പുള്ള ഈ കെട്ടിടം.
അടുത്ത തലമുറക്ക് നമ്മൾ ചിലത് ബാക്കിവെച്ചു കൊണ്ടാണ് പോകേണ്ടതും,
നാം ജീവിക്കേണ്ടതും. നമ്മുടെ മാർഗം സത്യമാണെങ്കിൽ
സമൂഹം മുഴുവൻ തള്ളി പറഞ്ഞാലും നാം ഭയപ്പെടേണ്ടതില്ല ഇനിയുള്ള തലമുറ
നമ്മൾ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ആസ്ക് ആലംപാടിയുടെ കെട്ടിടവും, നിങ്ങളുട പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു
ഇനിയുള്ള കാലം എന്റെ ജീവിത രീതികൾ മാറ്റിയ കാസർകോട് ഞാൻ ഉണ്ടാകുമെന്നും
ഭിന്നശേഷിക്കാർക്കും, എന്റോസൾഫാൻ ദുരിത ബാധിതർക്കും വേണ്ടി അദ്ദേഹം ആരംഭിക്കാൻ പോകുന്ന ഡിഫ്രന്റ് ആട്സ് സെന്റർ സ്ഥാപനത്തെ പരിചയപ്പെടുത്തി
ആലംപാടി ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് ആസ്ക് ആലംപാടി നിർമ്മിച്ച ഇരുനില കെട്ടിടം ഗോപിനാഥ് മുതുകാട് ഉൽഘാടനം നിർവഹിച്ച്, തുടർന്ന് നടന്ന സംസ്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
സമ്മേളനം എൻ എ നെല്ലിക്കുന്നു എംഎൽഎ ഉൽഘാടനം ചെയ്തു.
ആസ്ക് പ്രസിഡന്റ് സിദ്ധീഖ് എം അദ്യക്ഷത വഹിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്ല കുഞ്ഞി ചെർക്കള,
ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, കാസർകോട് മുനിസിപ്പൽ ചെയർ പേഴ്സൺ ഷാഹിന സലീം, ബ്ലോക്ക് പഞ്ചായത്തംഗം സക്കീന അബ്ദുല്ല ഹാജി, വാർഡ് മെമ്പർ മാഹിൻ ആലംപാടി, ആസക് ജിസിസി പ്രസിഡന്റ് ജാബി പൊലിറ്റ്, ജിസിസി ട്രഷറർ ദാവൂദ് മിഹ്റാജ് സംസാരിച്ചു
സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖകരേയും, സ്ഥാപനങ്ങളേയും
ആസ്ക് ആദരിച്ചു
വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവർത്തകരുമായ ജാക്ക് ചെമ്പരിക്ക, വ്യവസായ പ്രമുഖരായ പിബി അഷ്റഫ്,സലീം അപാസ്,ബിഎ അബ്ദുൽ ബഷീർ ബാബ്, സമദ് കുറ്റിക്കോൽ, അബൂബക്കർ കുറ്റിക്കോൽ,സിയ കറാമ, ഡോട്സ് കണക്റ്റ് എന്നിവർക്ക് വിശിഷ്ട വ്യക്തികൾ ആദരം കൈമാറി
ആസ്കിന്റെ ചരിത്രം പറയുന്ന
'ആസ്ക് പിന്നിട്ട വഴികൾ' സുവനീർ ഗോപിനാഥ് മുതുകാട് സുവനീർ കോ-ഓഡിനേറ്റർ ലത്തീഫ് ആലംപാടിക്ക് നൽകി പ്രകാശനം ചെയ്തു.
സംസ്കാരിക സമ്മേളനത്തിന് മുമ്പ് ആലംപാടിയിൽ നിന്നും ആസ്ക് ആലംപാടി ഉൽസവ് നഗരിയായ സ്കൂൾ ഗ്രൗണ്ടിലേക്ക് പ്രഗൽഭ വ്യക്തിത്വങ്ങൾ അണി നിരന്ന ഘോഷയാത്ര നടന്നു.
ആസ്ക് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ജിലാനി സ്വഗതവും, ആസ്ക് ട്രഷറർ റഫീഖ് പികെ നന്ദിയും പറഞ്ഞു
.'ആസ്ക് ആലംപാടി ഉൽസവിന്റെ ' ഭാഗമായി പ്രശസ്ത ഗായകരായ യുംമന ബാന്റ്,ജാസ് അസ്‌ലം, ആസിഫ് കാപ്പാട് തുടങ്ങിയ ബാന്റുകളുടെ മെഗാ മ്യുസിക് ഷോയും അരങ്ങേറി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments