Breaking News

ആസ്ക് അലംപാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ആലമ്പാടി : കാസറഗോഡ് ജില്ലയിലെ ചെങ്കള  ഗ്രാമ പഞ്ചായത്തിലെ കൊച്ചു ഗ്രാമമായ ആലംപാടിയിൽ കല കായിക സാംസ്കാരിക സാമൂഹിക ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ സാക്ഷരതാ ജീവ കാരുണ്യ തുടങ്ങിയ മേഖലയിൽ കൈ ഒപ്പ് ചാർത്തിയ Alampady Arts & Sports Club ന്റെ സ്വന്തമായ കെട്ടിടമെന്ന ആശയം പൂവണിഞ്ഞു. 39 വർഷ കാലം നിറഞ്ഞു നിൽക്കുന്ന ക്ലബ്ബിന് നെഹ്‌റു യുവ കേന്ദ്രയുടെ ജില്ല യൂത്ത് അവാർഡ്, സ്വാച്ച് ഭാരത് അവാർഡ് സംസ്ഥാനത്തിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പ്രതേക ജൂറി പുരസ്കാരവും നിരവതി അവാർഡുകളും ഏറ്റു വാങ്ങിയ സംഘടനയാണ് ആസ്ക് അലംപാടി. വർഷത്തിൽ ആസ്ക് ആലംപാടിയുടെ ജി സി സി കമ്മിറ്റിയുടെ കാരുണ്യ വർഷ പദ്ധതിയിൽനിന്ന് നിരവതി നിർധരായ കുടുംബങ്ങൾക്ക് ആശ്വസമേകുന്ന പല പദ്ധതികളുമായി മുന്നോട്ടു പോകുന്നു. 900 ചതുരശ്രടിയിൽ അത്യധൂനിക സംവിധനങ്ങളോടെ കൂടി ഇരു നിലകളിലായി പണിത കെട്ടിടം 400ൽ പരം ക്ലബ്ബ്‌ മെമ്പർമാരുടെ കഠിനധ്യനത്തിന്റെ ഫലമായിട്ടാണ് നിലവിൽ വന്നത്. ക്ലബ്ബിന്റെ കെട്ടിടോദ്ഘാടനം 2026 ജനുവരി 11 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് പ്രമുഖ മെജിഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. 
തുടർന്ന് സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളളനവും നടന്നു. പ്രമുഖ വ്യക്തിതങ്ങൾ സംബന്ധിച്ചു. സാംസ്കാരിക സമ്മേളനത്തിൽ അവാർഡ് ദാന ചടങ്ങും സുവനീർ പ്രകാശനവും ഉണ്ടായിരുന്നു. 6.30 മുതൽ പ്രമുഖ ഗായിക ഗായകമാർ കൂടി ആയ യുമ്ന അജീൻ, ജാസ് അസ്ലീം, ആസിഫ് കാപാട് നയിക്കുന്ന ആസ്ക് ആലംപാടി ഉത്സവ്. 
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡിസംബർ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് ക്ലബ്ബ് പ്രസിഡന്റ്‌ സിദ്ധീഖ്. എം പതാക ഉയർത്തിയതോടെ പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് അന്നേ ദിവസം രാവിലെ 10 മണി മുതൽ 1 മണിവരെ C M Multi speciality ഹോസ്പിറ്റലും ഡോക്ടർ സുരേഷ് ബാബു EYE Foundation ന്റെയും സംയുക്ത അഭിമുഖത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും കണ്ണ് പരിശോധനയും നടത്തി.  
ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സിന് പ്രശസ്ത സർജിക്കൽ ഒന്ക്കോളജി വിദക്തനായ Dr.ജോൺ ജെ  ആലപ്പാട് (Baby memorial Hospital Kozhikode )ഈ ക്ലാസ്സിന് നേതൃത്വം നൽകി. ഉദ്ഘാടനം വിദ്യാനഗർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിജയ് മേലത്ത് നിർവഹിച്ചു. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments