മൊഗ്രാൽ മഖാം ഉറൂസ് 2026 ഏപ്രിൽ 1 മുതൽ 6 വരെ:സ്വാഗതസംഘം രൂപവൽക്കരിച്ചു.
മൊഗ്രാൽ : മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി അറബി ഹാജി തങ്ങൾ മഖാം ഉറൂസ് 2026 ഏപ്രിൽ 1 മുതൽ 6 വരെയായി സംഘടിപ്പിക്കാൻ ജമാഅത്ത് കമ്മിറ്റിയുടെയും,മഹല്ല് നിവാസികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ഉറൂസിനോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മതപ്രഭാഷണ പരിപാടിയിൽ കേരളക്കരയിലെ പ്രഗൽഭരായ പ്രഭാഷകർ സംബന്ധിക്കും.ഉറൂസ് പരിപാടിയോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി സാംസ്കാരിക സദസ്സ്, മതസൗഹാർദ്ദ സമ്മേളനം, തനിമയാർന്ന മാപ്പിള കലകളുടെ അവതരണം(ദഫ് മുട്ട്,കോൽക്കളി) മജ്‌ലിസുന്നൂർ, പ്രാർത്ഥനാ സദസ്സ് എന്നിവ സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി ജമാഅത്ത് പ്രസിഡണ്ട് കെ എം അബ്ദുല്ല കുഞ്ഞി സ്പിക് ചെയർമാനായി 101 അംഗ സ്വാഗത സംഘം രൂപവൽക്കരിച്ചു.
യോഗം സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡണ്ട് കെഎം അബ്ദുള്ളകുഞ്ഞി സ്പിക്ക് അധ്യക്ഷത വഹിച്ചു.ഖത്തീബ് അബ്ദുൽ റഹ്മാൻ ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വിപി അബ്ദുൽഖാദർ ഹാജി സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി ബി എൻ മുഹമ്മദലി,ട്രഷറർ ഇബ്രാഹിം കൊപ്പളം, വൈസ് പ്രസിഡണ്ട് ടി എം ശുഹൈബ്,എം ഖാലിദ് ഹാജി, സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,വലിയ ജുമാമസ്ജിദ് കമ്മിറ്റി അംഗങ്ങളായ സി എം ഹംസ,എംജിഎ റഹ്മാൻ, ബി വി അബ്ദുൽ ഹമീദ് മൗലവി,ബി കെ അൻവർ കൊപ്പളം,എം എം റഹ്മാൻ,ആരിഫ് എൻജിനീയർ, അഷ്റഫ് പെർവാട്, സിദ്ദീഖ് ചെടേക്കാൽ, ജുമാമസ്ജിദ് മുഅദ്ദിൻ അബൂബക്കർ ഹാഷ്മി,വിവിധ സബ്കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
ഫോട്ടോ:ഉറൂസിന് ഒരുങ്ങുന്ന മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദും, വലിയുള്ളാഹി അറബി ഹാജി തങ്ങൾ മഖാമും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments