Breaking News

കാസർഗോഡ് ജില്ലയിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥികളായി എ.കെ.എം അഷ്‌റഫ്‌, കല്ലട്ര മാഹിൻ ഹാജി ; പ്രഖ്യാപനം ഉടൻ

കാസർഗോഡ്  : കാസർഗോഡ്ജില്ലയിൽ മുസ്‌ലിംലീഗ് മത്സരിക്കുന്ന മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളായി എ.കെ.എംഅഷ്‌റഫ്‌, കല്ലട്ര മാഹിൻ ഹാജി എന്നിവരെ തീരുമാനിച്ച് മുസ്‌ലിം ലീഗ് നേതൃത്വം. നിലവിലെ  എം.എൽ.എ എന്ന നിലയിലുള്ള  എ.കെ.എം  അഷ്‌റഫിന്റെ പ്രവർത്തനം തൃപ്തികരമെന്ന വിലയിരുത്തലിലാണ് പാണക്കാട് സാദിഖലി തങ്ങൾ അഷ്‌റഫിനോട്  തുടരാൻ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ജനകീയതയും വിവിധ മത സമുദായങ്ങൾക്കിടയിലുള്ള സ്വീകാര്യതയും ജനകീയ സമരനായകനെന്ന വിശേഷണവുമാണ് എ.കെ.എം. അഷ്‌റഫിനെ തുണച്ചത്.


മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി കാസർഗോഡ് മത്സരിക്കുന്നതിൽ നിന്നും പിന്മാറിയത് കൊണ്ടാണ് കല്ലട്ര മാഹിൻ ഹാജിയെ കാസർഗോഡ് മണ്ഡലത്തിൽ പരിഗണിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്. 

ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടലുകളും വിവിധ മത സാമുദായിക സംഘടനകളുമായുള്ള നല്ല ബന്ധവും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ് 

കാസർഗോട്ടിലെ തലമുതിർന്ന മുസ്‌ലിം ലീഗ് നേതാവ് മണ്മറഞ്ഞ കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ മകനെന്ന പാരമ്പര്യവും മാഹിൻ ഹാജിക്ക് തുണയായി 

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ  സ്ഥാനാർഥി പ്രഖ്യാപനം തൊട്ടടുത്ത ദിവസങ്ങളിൽ നടത്തുമെന്നാണ് കരുതുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments