Breaking News

ലക്ഷ്മണപ്രഭുവും, പൃഥ്വിരാജ് ഷെട്ടിയും നേതൃ നിരയിൽ: കുമ്പളയിൽ കോൺഗ്രസിന് പുത്തനുണർവ്.

കുമ്പള : കുമ്പളയിലെ സജീവ കോൺഗ്രസ് പ്രവർത്തകരുടെ സ്ഥാനക്കയറ്റം പാർട്ടിക്ക് പുത്തനുണർവുണ്ടാക്കിയതിൽ കോൺഗ്രസ് പ്രവർത്തകരിൽ ആഹ്ലാദം.ഇവർക്ക് വലിയ തോതിലുള്ള സ്വീകരണം ഒരുക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.

 നേരത്തെ കുമ്പള ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷനായിരുന്ന ലക്ഷ്മണപ്രഭുവിനെ കഴിഞ്ഞാഴ്ചയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി നോമിനേറ്റ് ചെയ്തത്. കുമ്പളയിലെയും, കാസർകോട്ടെയും കോൺഗ്രസ് പരിപാടികളിൽ സജീവമായിരുന്നു ലക്ഷ്മണപ്രഭു. കോൺഗ്രസ് പാർട്ടിക്ക് പുറമേ കുമ്പളയിലെ മത-സാമൂഹിക- സാംസ്കാരിക രംഗത്തൊക്കെ പ്രവർത്തിച്ചുവരുന്നുണ്ട്. 

 കുമ്പള മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടാണ് പൃഥ്വിരാജ് ഷെട്ടി. ബിജെപിയുടെ കയ്യിലുണ്ടായിരുന്ന മൊഗ്രാൽ ബ്ലോക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പിടിച്ചെടുക്കാൻ കോൺഗ്രസ് നേതൃത്വം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇറക്കിയത് പൃഥ്വിരാജ് ഷെട്ടിയെയായിരുന്നു. ബിജെപിയെ മലർത്തിയടിച്ച്  വൻഭൂരിപക്ഷത്തിൽ ബ്ലോക്ക് അംഗമായി  പൃഥ്വിരാജ് ഷെട്ടി തിരഞ്ഞെടുക്കപെടുകയായിരുന്നു. ഇതോടെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പൃഥ്വിരാജ് ഷെട്ടി താരമായി.കുമ്പളയിൽ സാമൂഹ്യ സാംസ്കാരിക രംഗത്തൊക്കെ നിറസാന്നിധ്യമായിരുന്നു പൃഥ്വിരാജ് ഷെട്ടി. രണ്ടുപേരും കോൺഗ്രസ്സിന്റെ നേതൃ നിരയിലെത്തിയതും, കരുത്തരായതും  കുമ്പളയിൽ കോൺഗ്രസിന് പുത്തൻ ഉണർവാണ് ഉണ്ടായിട്ടുള്ളത്.ഇവരെ മുൻനിർത്തിയായിരിക്കും ഇനി കുമ്പളയിൽ കോൺഗ്രസ് പ്രവർത്തിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.ഇവർക്ക് കുമ്പള മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പൂർണ്ണ പിന്തുണയുമുണ്ട്.

ഫോട്ടോ:ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്മണപ്രഭുവും, ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പൃഥ്വിരാജ് ഷെട്ടിയും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments