മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ: 2026-27 വാർഷിക പദ്ധതി കരട് അവതരിപ്പിച്ചു
മഞ്ചേശ്വരം : മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെയും പതിനാലാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച 'വികസന സെമിനാർ' മഞ്ചേശ്വരം എ.കെ ഗാർഡനിൽ വെച്ച് നടന്നു. ഫെബ്രുവരി 9 മുതൽ 17 വരെ നടന്ന ഗ്രാമസഭകളിൽ നിന്നും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ നിന്നും പൊതുജനങ്ങൾ സമർപ്പിച്ച ആവശ്യങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ കരട് പദ്ധതി സെമിനാറിൽ അവതരിപ്പിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾ സെമിനാർ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ജനാധിപത്യത്തിന്റെ കാതലായ വശമാണെന്നും, അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പഞ്ചായത്ത് മുൻഗണന നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ബഷീർ കണില അധ്യക്ഷത വഹിച്ചു. ഓരോ വികസന പ്രവർത്തനങ്ങളിലും പുതിയ ഭരണസമിതി അതീവ ജാഗ്രത പുലർത്തുമെന്നും, പ്രത്യേകിച്ച് പഞ്ചായത്തിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനാണ് തങ്ങൾ മുഖ്യ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമസഭകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഗൗരവത്തോടെ പരിഗണിച്ചിട്ടുണ്ടെന്നും ലഭ്യമായ ഫണ്ടിന് അനുസൃതമായി സന്തുലിതമായ രീതിയിലുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി സുമേഷ് വ്യക്തമാക്കി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമത്ത് സവുറ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഫർഹാന ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ഹർഷാദ് വർക്കാടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കമലാലക്ഷി, പഞ്ചായത്ത് അംഗങ്ങളായ ഇല്ല്യാസ് തൂമിനാട്, മുക്താർ എ, അബ്ദുൽ റഹ്മാൻ ഹാജി, ഹനീഫ് കുച്ചിപ്പാട്, അസീസ് ഹാജി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
വികസന സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഗ്രാമസഭകളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികൾ, ഉദ്യോഗസ്ഥർ, എ.ഡി.എസ് - സി.ഡി.എസ് അംഗങ്ങൾ, എസ്.സി - എസ്.ടി പ്രൊമോട്ടർമാർ, ബാങ്ക് പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രാമത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് സെമിനാറിൽ അന്തിമ രൂപം നൽകി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments