കാസർകോട് നഗരസഭയിൽ 2020 മുതൽ നിർമിച്ച കെട്ടിടങ്ങൾ വിജിലൻസ് അന്വേഷിക്കണം —
കാസർകോട് : കാസർകോട് നഗരസഭ പരിധിക്കുള്ളിൽ 2020 മുതൽ നടന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളുടെയും ഫയലുകൾ വിജിലൻസ് വിഭാഗം പരിശോധിച്ച്, അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനും ജില്ലാ ജനകീയ വികസന സമിതി സെക്രട്ടറിയുമായ അബ്ദുറഹിമാൻ തെരുവത്ത് വിജിലൻസ് ഐജിക്ക് പരാതി നൽകി.
പരാതിയിൽ പറയുന്നതനുസരിച്ച്, നഗരത്തിൽ 2008 മുതൽ അനധികൃത കെട്ടിട നിർമാണങ്ങൾ അനുസ്യൂതം തുടരുകയാണ്. നിയമങ്ങൾ ലംഘിച്ചും നിർമാണ ചട്ടങ്ങൾ പാലിക്കാതെയും ഉയർന്നുവന്ന നിരവധി കെട്ടിടങ്ങളാണ് നഗരത്തിലെ ഗതാഗത കുരുക്കിനും അടിസ്ഥാന സൗകര്യങ്ങളുടെ തകരാറിനും കാരണമായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
2020 മുതൽ നഗരസഭയിൽ അനുവദിച്ച നിർമാണ അനുമതികൾ, പൂർത്തീകരണ സർട്ടിഫിക്കറ്റുകൾ, ഉപയോഗാനുമതികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ ഫയലുകളും വിജിലൻസ് പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായി നിർമിച്ച കെട്ടിടങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, പൊളിച്ചുമാറ്റേണ്ടവ ഉടൻ പൊളിച്ചുമാറ്റുകയും ചെയ്യണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
നഗരത്തിന്റെ ഭാവി വികസനവും പൊതുസുരക്ഷയും മുൻനിർത്തി അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments