Breaking News

മുളിയാറിൽ അക്രമകാരിയായി നിലകൊണ്ട കാട്ട് പന്നിയെ വെടിവെച്ച് കൊന്നു.

മുളിയാർ : മുളിയാർ ഗ്രാമ പഞ്ചായത്ത് പൊവ്വൽ ചാൽക്കരയിൽ ജനവാസ മേഘലയിൽ അക്രമകാരിയായി നിലയുറപ്പിച്ച കാട്ടുപന്നിയെ സീനിയർ ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെ  നേതൃത്വത്തിലുള്ള സ്പെഷ്യൽടീം വെടി വെച്ച് കൊന്നു. തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ  സി.വി വിനോദ് കുമാർ വാർഡ്മെമ്പർആയിഷ, സെക്ഷൻ ഫോറസ്റ് ഓഫീസർ കെ.ബാബു എന്നിവർ സ്ഥലത്ത് എത്തുകയും ചെയ്തു. കൃഷിയിടങ്ങളിലും, ജനവാസ മേഖലകളിലും കാട്ട് പന്നിയെ കണ്ടാൽ ഉടൻ വെടി വെച്ച് വീഴ് ത്താൻ ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന് നിർദ്ദേശംനല്കിയതായി പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അറിയിച്ചു. പൊതുപ്രവർത്തകരായ മസൂദ് ബോവിക്കാനം, എ.പി ഹസൈനാർ, അബ്ദുല്ല കുഞ്ഞി കുളത്തൂർ ,രവി ചെറ്റത്തോട്,എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments