Breaking News

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് 2025–26 പദ്ധതി: വയോജന മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മഞ്ചേശ്വരം : മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തും മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററും സംയുക്തമായി വയോജനങ്ങൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 31ന് മഞ്ചേശ്വരം എ.കെ. ഗാർഡൻസിൽ നടന്ന ക്യാമ്പിന് പ്രദേശത്തെ വയോജനങ്ങളിൽ നിന്ന് വലിയ പങ്കാളിത്തം ലഭിച്ചു.

ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ദിലീപ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബഷീർ കനില അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സൈഫുള്ള തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വയോജനാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ആരോഗ്യ വിഷയാവതരണം ഡോ. പ്രഭാകർ റൈ (BFHC മഞ്ചേശ്വരം) നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രിമതി ഫാത്തിമ സൗറ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ റഹിമാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രിമതി സറീന ബാനു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രിമതി ഫർഹാന അബ്ദുൽ റഹിമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

 മെമ്പർമാരായ ശ്രീ ഇലിയാസ് തുമിനാട്,  ശ്രിമതി ഹസീന, ശ്രിമതി ആശാലത പി.വി., ശ്രീ മൂസ പി.എ., ശ്രീ അബൂബക്കർ സിദ്ദിഖ്, ശ്രീ മുഹമ്മദ് ഷെരീഫ്, ശ്രിമതി ബേബിലത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി വയോജനങ്ങൾക്ക് പൊതുആരോഗ്യ പരിശോധന, രക്തസമ്മർദ്ദം, രക്തത്തിലെ ഷുഗർ പരിശോധന തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കി. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകമായ ഈ ക്യാമ്പിന് നാട്ടുകാരുടെ അഭിനന്ദനം ലഭിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments