കാസർകോട് ലീഗ് സ്ഥാനാർത്ഥി ചിത്രം തെളിയുന്നു; കല്ലട്ര മാഹിൻ ഹാജി മത്സരിച്ചേക്കും
കാസർകോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയുടെ പേര് സജീവ പരിഗണനയിൽ. നിലവിൽ മണ്ഡലത്തിൽ നിന്ന് ഉയർന്നു കേൾക്കുന്ന ഏക പേരും അദ്ദേഹത്തിന്റേതാണ്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി കാസർകോട് മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നേതൃത്വം അത് തള്ളിയതായാണ് സൂചന. കാസർകോട് മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്തുള്ള സ്ഥാനാർത്ഥി വന്നാൽ അത് രാഷ്ട്രീയമായി എൽ.ഡി.എഫ് ആയുധമാക്കുമെന്നും, വോട്ട് ഭിന്നിച്ചാൽ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകുമെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ഷാജി കണ്ണൂർ അല്ലെങ്കിൽ അരീക്കോട് മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ നിന്നുള്ള നേതാവ് തന്നെ സ്ഥാനാർത്ഥിയാകണമെന്ന നിലപാടാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയ്ക്ക് ശേഷം മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള മുതിർന്ന നേതാവാണ് കല്ലട്ര മാഹിൻ ഹാജി. കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ മകൻ കൂടിയായ അദ്ദേഹം സ്ഥാനാർത്ഥിയാകുന്നത് യു.ഡി.എഫിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നാണ് അണികളുടെയും വിലയിരുത്തൽ.
കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായാലുടൻ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങും. ഫെബ്രുവരി ആദ്യവാരത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ. നിലവിൽ ജില്ലയിൽ നിന്ന് മറ്റാരും അവകാശവാദമുന്നയിക്കാത്തതിനാൽ കല്ലട്ര മാഹിൻ ഹാജിയുടെ സ്ഥാനാർത്ഥിത്വത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments