പഴയകാല മുസ്ലിം ലീഗ് നേതാവ് പൊവ്വലിലെപി.എ.അബൂബക്കർ നിര്യാതനായി.
മുളിയാർ : പഴയകാല മുസ്ലിം ലീഗ് നേതാവും പൊവ്വലിലെ വ്യാപാരിയും, പൗര പ്രമുഖനും പ്രമുഖ കുടുംബാംഗവുമായ പി.എ.അബൂബക്കർ എന്ന അക്കച്ച ( 64 വയസ്സ്) നിര്യാതനായി. പരേതരായ അബ്ദുല്ലകുഞ്ഞി
ബാവാഞ്ഞി,ഖദീജ എന്നിവരുടെ മകനാണ്.
പൊവ്വൽ ജമാഅത്ത് ജനറൽ സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, വാർഡ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി, സമാൻ സ്പോട്ടിംഗ് ക്ലബ്ബ് രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ദൈനബിയാണ് ഭാര്യ.
മക്കൾ: നാദിയ, നസീബ, റാഷിദ്,പരേതയായ ഇർഫാന.
മരുമക്കൾ: അഷ്റഫ് കിഴൂർ,
ഹാരിസ് പള്ളിപ്പുഴ,ഹസ്നത്ത്.
സഹോദരങ്ങൾ: ഹസൈനാർ ബാവാഞ്ഞി (പഞ്ചായത്ത് മുസ്ലിംലീഗ് മുൻ വൈസ് പ്രസിഡണ്ട് ) അബ്ദുൽ ഖാദർ ബാവാഞ്ഞി, മഹമൂദ്
ബാവാഞ്ഞി, മറിയമ്മ അബുൾ ഖാദർ (വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, മുൻ മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) പരേതരായ
മുഹമ്മദ് കുഞ്ഞി ഹാജി,
മാഹിൻ, ബീഫാത്തിമ,
ആയിഷ. വൈകിട്ട് 4 മണിയോടെ പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments