*തർവിയ ’26 റമളാൻ ക്യാമ്പയിൻ -ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി അഞ്ചു ലക്ഷത്തോളം രൂപയുടെ റിലീഫ് പ്രവർത്തനം നടത്തി*
ചെർക്കള : പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിലും നാട്ടിലെ പ്രയാസമനുഭവിക്കുന്ന നിരാലംബരെ കണ്ടെത്തി സഹായിക്കുന്നതിന് വേണ്ടി പുണ്യ റമദാനിൽ ‘തർവിയ-26’ ക്യാമ്പയിനിൽ വിവിധ പദ്ധതികളിലൂടെ അഞ്ചു ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവർത്തനം നടത്തി.
ചെർക്കളം അബ്ദുള്ള സ്മാരക കോൺഫറൻസ് ഹാൾ ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എഴുതും കടവിന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡിന്റെ ജനകീയ എംഎൽഎ ബഹു: എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു, ഷാർജ കെഎംസിസി ജില്ലാ സെക്രട്ടറി ഷാഫി കുന്നിൽ ബേവിഞ്ച സ്വാഗതം പറഞ്ഞു,
വിവിധ പദ്ധതികളിലൊന്നായ നസീമു റഹ്മയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 24 വാർഡിൽ പെട്ട 120ഓളം കുടുംബങ്ങൾക്ക് ഇടക്കാല ആശ്വാസ ധനസഹായം എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു,
സ്വാശ്രയം സ്വയം തൊഴിൽ പദ്ധതിയിലൂടെ തയ്യൽ മെഷീൻ വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരൂതും കടവ് നിർവഹിച്ചു,
അഹ്‌ലാമു ശിഹാബ് ഗ്രാമീണ കുടിവെള്ള പദ്ധതി ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി ചായിന്റടി നിർവഹിച്ചു, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി, തുടങ്ങിയ മറ്റു പോഷക സംഘടനകളുടെ നേതാക്കളായ, മൂസ ബി ചെർക്കള, എം എ എച്ച് മഹമ്മൂദ്, ഇഖ്ബാൽ ചേറൂർ, ബിഎംഎ കാദർ, അബൂബക്കർ മൊട്ട, ഇഖ്ബാൽ ചായിന്റടി, ഒ പി ഹനീഫ പൈക്ക, ഫൈസൽ പൈച്ചു ചെർക്കള, നാസർ ചായിന്റടി, മുനീർ പി ചെർക്കളം, ഷുക്കൂർ ചെർക്കളം, പിടിഎ റഹ്മാൻ, കയ്യും ചെർക്കള, തുടങ്ങിയവർ സംസാരിച്ചു, ചെങ്കള ഗ്രാമപഞ്ചായത്ത് ബോർഡ് പ്രസിഡന്റ് വസന്തൻ അജക്കോട് വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ, ജില്ലാ പഞ്ചായത്ത് അംഗം ജസ്ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സക്കീന അബ്ദുല്ല, നാസിഫ എ കെ ജലീൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ കരുമാനം, അനീസ കല്ലക്കട്ട ഹമീദ് നെക്കര മിസിരിയ ടീച്ചർ നാരംപാടി ഇബ്രാഹിം കൊയർ കൊച്ചി മാഹിൻ ആലമ്പാടി റിസ്വാന മഹറൂഫ് ബേവിഞ്ച ആയിഷ മുഹമ്മദ് കുഞ്ഞി ചെങ്കള ഫായിസ നൗഷാദ് പാണലം മുഹമ്മദ് ഹനീഫ സിവിൽ സ്റ്റേഷൻ ഇ എ മഹമ്മൂദ് എരുതും കടവ് ശിഹാബ് നയന്മാർമൂല പഞ്ചായത്തിലെ 24 വാർഡിലെ മുസ്ലിം ലീഗ് ഭാരവാഹികൾ പങ്കെടുത്തു, കെ പി മഹമ്മൂദ് പ്രാർത്ഥനയും പ്രവർത്തകസമിതി അംഗം സലിം സി എം നാലാം മൈൽ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments