Breaking News

എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് ജനശക്തി കോൺഗ്രസ്സ്

കേരളത്തിന്റെ വികസനവും സാമൂഹ്യ പുരോഗതിയും തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ തുടരേണ്ടത് ഈ നാടിന്റെ  ആവശ്യമാണ്. വർഗീയ ശക്തികളെ കൂട്ട് പിടിച്ച് അധികാരത്തിലെത്താൻ യുഡിഎഫ് നടത്തുന്ന ശ്രമം അപകടകരമാണ്. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജനശക്തി കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.

കഴിഞ്ഞ അഞ്ച് വർഷക്കാലമായി യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടും മുന്നണിമര്യാദയോ രാഷ്ട്രീയ ധാർമ്മികതയോ പാലിക്കാൻ യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. പല ഘട്ടങ്ങളിലും ജനശക്തി കോൺഗ്രസ്സിനെ അവഗണിക്കുകയും, പാർട്ടിയുടെ രാഷ്ട്രീയ പ്രാധാന്യം തകർക്കുന്ന രീതിയിലുള്ള തീരുമാനങ്ങൾ എടുത്തതുമാണ് അനുഭവം. മുന്നണി ബന്ധത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും ലംഘിച്ച് നടത്തിയ വഞ്ചനാപരമായ സമീപനവും ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടുകളും പാർട്ടിക്കെതിരെ സ്വീകരിച്ച നടപടികളും ജനശക്തി കോൺഗ്രസ്സ് ഗൗരവമായി വിലയിരുത്തിയിട്ടുണ്ട്.

യുഡിഎഫിന്റെ ഈ അവഗണനാപരവും രാഷ്ട്രീയമായി അപമാനകരവുമായ നിലപാടുകളിൽ ശക്തമായി പ്രതിഷേധിച്ചാണ് യുഡിഎഫ് മുന്നണി ബന്ധം ഉപേക്ഷിക്കാൻ ജനശക്തി കോൺഗ്രസ്സ് തീരുമാനിച്ചത്. മുന്നണി കൂട്ടുകെട്ടിൽ പാർട്ടികളെ ആദരിക്കാനും ജനാധിപത്യ മര്യാദ പാലിക്കാനും കഴിയാത്ത യുഡിഎഫിന്റെ രാഷ്ട്രീയ സമീപനം കേരള ജനത തിരിച്ചറിയും.

ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജനശക്തി കോൺഗ്രസ്സ് തീരുമാനിച്ചത്. ജനശക്തി കോൺഗ്രസ്സ് പോലുള്ള രാഷ്ട്രി ശക്തികളെ ഉൾപ്പെടുത്തി വലതുപക്ഷ വോട്ട് ബാങ്കിനെ ആകർഷിക്കാനും സാമൂഹികമായി വിശാലമായ ജനവിഭാഗങ്ങളെ ഇടതുപക്ഷ ചേരിയിലേക്ക് അടുപ്പിക്കാനും കഴിയുമെന്ന് പാർട്ടി വിശ്വസിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുന്ന ഒരു ബദൽ രാഷ്ട്രീയ ശക്തിയായി ജനശക്തി കോൺഗ്രസ്സ് പ്രവർത്തിക്കും.
തിരുവനന്തപുരം എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്ററെ പാർട്ടി നേതാക്കൾ സന്ദർശിച്ച് എൽ.ഡി.എഫിന് പിന്തുണ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ, തായി മടത്തിൽ നൗഷാദ് മുസ്ലിയാർ, വേണുഗോപാലൻ നായർ, സബീർ ചക്കരപ്പറമ്പ്, ഫാറുഖ് കുറ്റിമൂട്, ഹുസൈൻ വെഞ്ഞാറംമൂട്, ബി.എ. ബാബു, അനസ് കമലേശ്വരം, പി.കെ. സുരേന്ദ്രൻ കാഞ്ഞിരപ്പള്ളി, കെ.വി. പ്രദീപ് കുമാർ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ

1. മനോജ് ശങ്കരനെല്ലൂർ (സംസ്ഥാന പ്രസിഡന്റ്)
2. എൻ.ഗോപാലകൃഷ്ണൻ ( സംസ്ഥാനവൈസ് പ്രസിഡന്റ്)
3. സബീർ ചക്കര പറമ്പ് (ജില്ല പ്രസിഡന്റ് ഏറണാകുളം)
4. ഷമീർ അയ്യപ്പൻ കാവ് ( ജില്ല ജനറൽ സെക്രട്ടറി)
5. ഷിജി പീടിയേക്കൽ (ജില്ല വൈസ് പ്രസിഡന്റ്)



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments