ആതുര സേവന രംഗത്തേക്ക് ഇശൽ ഗ്രാമത്തിൽ നിന്ന് ഒരു പെൺകുട്ടി കൂടി:ഡോ:ഷഹല അഷ്ഫാൻ.
മൊഗ്രാൽ : ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ മുന്നേറ്റം ഇശൽ ഗ്രാമത്തിന് അഭിമാനമാകുന്നു. തങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സ് പൂർത്തിയാക്കി വിവിധ മേഖലകളിൽ ഡോക്ടർമാരായും, എൻജിനീയർമാരായും, അധ്യാപകരായും ജോലികളിൽ പ്രവേശിക്കുന്നതിൽ മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ മുൻപന്തിയിൽ പെൺകുട്ടികളാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പെൺകുട്ടികളും, ആൺകുട്ടികളുമായി ഇരുപതോളം പേരാണ് ആധുര സേവന രംഗത്തേക്ക് മാത്രം പ്രവേശിച്ചത്. അധ്യാപകരും, എൻജിനീയർമാരും വേറെയും.ഇതിൽ കൂടുതലും പെൺകുട്ടികൾ.ആധുര സേവന രംഗത്തേക്ക് പ്രവേശിച്ച പെൺകുട്ടികൾ ജില്ലയിലും,പുറത്തും വിവിധ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്തുവരുന്നുമുണ്ട്.
ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസമാണ് ആതുര സേവന രംഗത്തേക്ക് മൊഗ്രാൽ നാങ്കി റോഡിലെ ഹസീന മൻസിലിൽ യുവ ബിസിനസ്മാൻ അഷ്ഫാൻ ചൈനയുടെ ഭാര്യ ഡോ:ഷഹല അഷ്ഫാൻ ഒറൽ മെഡിസിൻ ഓഫ് റേഡിയോളജി വിഭാഗത്തിൽ എംഡിഎസ് കരസ്ഥമാക്കി ആതുര സേവന രംഗത്തേക്ക് ചുവട് വെച്ചത്.
ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുക്കുന്നതിന് പെൺകുട്ടികൾക്ക് രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും, സഹകരണവും ലഭിക്കുന്നത് മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ഇവരെ പ്രാപ്തരാക്കുന്നു. വിവാഹത്തിന് മുൻപ് ഡോ:ഷഹല-അഷ്ഫാൻ ബിഡിഎസ് കോഴ്സ് പൂർത്തിയാക്കിയിരുന്നു. വിവാഹശേഷമാണ് എംഡിഎസ് കോഴ്സ് പൂർത്തിയാക്കുന്നത്.
മൊഗ്രാൽ നാങ്കി റോഡിലെ ഹസീന മന്സിലിൽ യൂസുഫ് ഹാജി-നസീമ തെക്കിൽ എന്നിവരുടെ മകനാണ് യുവ ബിസിനസുകാരനായ അഷ്ഫാൻ ചൈന.ഭാര്യ ഷഹല അഷ്ഫാൻ അണങ്കൂരിലെ"ഷാ മഹലിൽ'' ബീരാൻ മൊയ്തീൻ-ഷംഷാദ് ദമ്പതികളുടെ മകളാണ്.വിദ്യാനഗർ ചിന്മയ വിദ്യാലയത്തിലായിരുന്നു ഹൈസ്കൂൾ പഠനം.എച്ച് എച്ച് എസ് ഐ ബി സ്വാമിജിസ് എടനീർ സ്കൂളിലായിരുന്നു ഷഹലയുടെ പ്ലസ് ടു പഠനം. പൊയിനാച്ചിയിലെ സെഞ്ച്വറി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലായിരുന്നു ഡിഗ്രി പഠനം.മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ എടപ്പാൾ, മലപ്പുറത്തായിരുന്നു കോഴ്സ് പൂർത്തിയാക്കിയത്.
ഫോട്ടോ:ഡോക്ടർ ഷഹല അഫ്സാൻ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments