Breaking News

*#ഇഫ്താർ സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു*

ചെമ്മനാട് : യുണൈറ്റഡ് കൊമ്പനടുക്കത്തിന്റെ ആഭിമുഖ്യത്തിൽ  കൊമ്പനടുക്കം അൻസാറുൽ ഇസ്‌ലാം ജുമാ മസ്ജിദ് പരിസരത്ത് വെച്ച് റമളാൻ 25ന് കൊമ്പനടുക്കം ഖത്തീബ് ഹാഫിസ് ഷാക്കിർ ഖാസിമിയുടെ നേതൃത്വത്തിൽ യുദ്ധ ഭീതിയിൽ കഴിയുന്ന പ്രവാസികളുടെ സംരക്ഷണത്തിനായി പ്രത്യേക പ്രാർത്ഥനയും  ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പരിപാടിയിൽ ക്ലബ്‌ പ്രസിഡന്റ്‌ ശരീഫ് കെ, സെക്രട്ടറി സലാം എൽ ടി, മെമ്പർമാരായ 
ഹസൈനാർ,ജാബിർ,അബു,ഇർഷാദ്,സുബൈർ,ഷുഹൈബ്,സമീർ,
ജെദീർ, മുഹമ്മദ് സബാഹ് തുടങ്ങിയവർ പങ്കെടുത്തു.

No comments