Breaking News

*പശ്ചിമേഷ്യയെ ചുടലക്കളമാക്കുന്ന സാമ്രാജ്യത്വ ക്രൂരത:*ലോകമനസാക്ഷിയോടുള്ള വെല്ലുവിളി; കേരള പ്രവാസി സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുന്നു*

കാഞ്ഞങ്ങാട് : സമാധാനത്തിന്റെ പുണ്യമാസത്തെ ചോരയിൽ മുക്കിക്കൊണ്ട് പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന അതിക്രൂരമായ സൈനിക നടപടികൾക്കെതിരെ കേരള പ്രവാസി സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ ഒ നാരായണൻ അധ്യക്ഷനായി ഇറാനിന്റെ പരമോന്നത നേതാവ് ആയതുള്ള ഹുസൈനി ഖാമ്നിയെ വധിച്ചു ലോകം ചുടുല കളമാക്കാൻ അമേരിക്ക ഇസ്രായേൽ ശ്രമം അവസാനിപ്പിക്കുക പശിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുക എന്നീ ആവശ്യം യോഗം ആവശ്യപ്പെട്ടു സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ചന്ദ്രൻ ജലീൽ കാപ്പിൽ ജില്ലാ സെക്രട്ടറി പി വി വിജയൻ. സുധാകരൻ പി പി. കണ്ടതിൽ രാമചന്ദ്രൻ ഹമീദ് ബാടൂർ. പ്രമീള. ഷാജി ഇടമുണ്ട വാസു മൊട്ടം ചിറ. എന്നിവർ സംസാരിച്ചു
ലോകമെമ്പാടുമുള്ള വിശ്വാസികൾ വിശുദ്ധ റമദാൻ മാസത്തിന്റെ പുണ്യം നുകർന്ന് സമാധാനത്തിനായി പ്രാർത്ഥിക്കുന്ന വേളയിൽ, ഇറാനിലെ തന്ത്രപ്രധാന മേഖലകളിൽ ബോംബുകൾ വർഷിച്ച അധിനിവേശ ശക്തികളുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.

എണ്ണക്കണ്ണുള്ള സാമ്രാജ്യത്വത്തിന്റെ കുടിലതന്ത്രം
പശ്ചിമേഷ്യയെ ഒരു യുദ്ധത്തിന്റെ മുൾമുനയിൽ നിർത്തുന്നത് ആഗോള പ്രതിസന്ധിയാണ്. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാനും ലോകത്തിന്റെ നിയന്ത്രണം കയ്യിലൊതുക്കാനുമുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താല്പര്യമാണ് ഈ ആക്രമണത്തിന് പിന്നിൽ. മുമ്പ് പല രാജ്യങ്ങളിലും, അടുത്തിടെ വെനസ്വേലയിലും, ഇന്ന് ഇറാനിലും നടത്തുന്ന കടന്നാക്രമണങ്ങളും അട്ടിമറികളും ഇതിന്റെ ഭാഗമാണ്. ഇറാനെ തകർത്ത് അവിടെ ഒരു പാവ ഗവൺമെന്റിനെ അവരോധിക്കാനും അറബ് മേഖലയുടെ നിയന്ത്രണം പൂർണ്ണമായും പിടിച്ചെടുക്കാനും അമേരിക്കയുടെ താല്പര്യം അത്തിനെതിരെ ലോക മനസാക്ഷി ഉണരണം



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments