ഉപ്പളയിൽ എം.ഡി.എം.എയുമായി പിടിയിലായപ്രതിക്ക് രണ്ട് വർഷം കഠിനതടവും പിഴയും.
കാസറഗോഡ് : മാരക മയക്കുമരുന്നായ MDMA-യുമായി ഉപ്പള ടൗണിൽ നിന്നും പിടിയിലായ പ്രതിക്ക് കോടതി കഠിനതടവ് വിധിച്ചു. മണിമുണ്ട ബദറു മൻസിലിൽ ഹാഷിമിൻ്റെ മകൻ മുഹമ്മദ് ഷമീറിനെയാണ് (41) കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ശിക്ഷിച്ചത്. രണ്ട് വർഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനുമാണ് ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ഉത്തരവിട്ടത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
2021 ഓഗസ്റ്റ് 26-ന് രാത്രി 11:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപ്പള ടൗണിൽ വെച്ച് 11 ഗ്രാം MDMA-യുമായി ഷമീറിനെ അന്നത്തെ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ എ. ബാലചന്ദ്രൻ പിടികൂടുകയായിരുന്നു. തുടർന്ന് മഞ്ചേശ്വരം ഇൻസ്പെക്ടറായിരുന്ന എ. സന്തോഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments