Breaking News

മേൽപ്പറമ്പിൽ മാംസവിലയിൽ കൊള്ളലാഭം? — ജില്ലാതല അന്വേഷണം ആവശ്യപ്പെട്ടു ജില്ലാ ജനകീയ നീതി വേദി

കാസർകോട് : ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ മേൽപ്പറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന മാംസ കച്ചവട കേന്ദ്രങ്ങളിൽ അമിതവില ഈടാക്കി കൊള്ളലാഭം നേടുന്നതായി ഉയർന്ന ജനങ്ങളുടെ പരാതിയെ തുടർന്ന് ജില്ലാ ജനകീയ നീതി വേദി ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗിക പരാതി നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസർക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതിപത്രം കൈമാറിയതായി സംഘടന വ്യക്തമാക്കി.

പരാതിയിൽ പറയുന്നതനുസരിച്ച് മേൽപ്പറമ്പ് ടൗണിൽ പോത്തിറച്ചിക്ക് കിലോയ്ക്ക് 550 രൂപയും, ആട്ടിറച്ചിക്ക് 800 രൂപയും, കോഴിയിറച്ചിക്ക് 160 മുതൽ 170 രൂപ വരെയും ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം കാസർകോട് ടൗണിൽ പോത്തിറച്ചി കിലോയ്ക്ക് 380–400 രൂപയും, ആട്ടിറച്ചി 550–600 രൂപയും, കോഴിയിറച്ചി 135–140 രൂപയുമാണ് വിൽപ്പന വിലയായി പറയപ്പെടുന്നത്. ഒരേ ജില്ലയിൽ തന്നെ ഇത്രയും വലിയ വില വ്യത്യാസം നിലനിൽക്കുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മാംസ കച്ചവട സ്ഥാപനങ്ങളിൽ വിൽക്കുന്ന സാധനങ്ങളുടെ വില വിവര പട്ടിക പ്രദർശിപ്പിക്കണമെന്ന നിയമം നിലവിലുണ്ടെങ്കിലും മേൽപ്പറമ്പിലെ മിക്ക കടകളിലും ഇത് പാലിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. കൂടാതെ സർക്കാർ നിർദേശങ്ങൾ ലംഘിച്ച് ഇടുങ്ങിയ മുറികളിൽ വെച്ചാണ് അറവ് മൃഗങ്ങളെ അറുക്കുന്നതെന്നും, പരിസരം ആരോഗ്യപരമായി അത്യന്തം മലിനമായിരിക്കുമ്പോഴും പഞ്ചായത്ത് ആരോഗ്യ വിഭാഗം ആവശ്യമായ പരിശോധനയും നിർദേശങ്ങളും നൽകുന്നില്ലെന്നും സംഘടന ആരോപിച്ചു.

മാംസവിലകൾ കച്ചവടക്കാരുടെ ഇഷ്ടാനുസരണം നിശ്ചയിക്കുന്ന നിലവിലെ അവസ്ഥയ്ക്ക് അടിയന്തരമായി മാറ്റം വരുത്തണമെന്നും, ഓരോ ദിവസവും വില വിവര പട്ടിക പ്രദർശിപ്പിക്കുന്നത് നിയമപരമായി ഉറപ്പാക്കണമെന്നും ജില്ലാ ജനകീയ നീതി വേദി ആവശ്യപ്പെട്ടു. അതോടൊപ്പം ജില്ലയിൽ മാംസവിലകൾക്ക് ഏകീകൃത നിരക്ക് കൊണ്ടുവരുന്നതിനും നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ സപ്ലൈ ഓഫീസറെ സമീപിച്ചിരിക്കുന്നത്.

പ്രശ്നത്തിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനപ്രക്ഷോഭത്തിന് ഇറങ്ങേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments